പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

അൻവർ വിഷയത്തിൽ ഇനി പ്രതികരണമില്ല; ജനങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വയനാട്: തെരഞ്ഞെടുപ്പ് കഴിയുംവരെ പി.വി. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങൾ അജണ്ടയാക്കി കൊണ്ടു നടക്കുന്ന വിഷയങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതിയോ എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ ആരുടെയെല്ലാം വോട്ട് കിട്ടിയെന്ന് പറയാൻ സാധിക്കില്ല. അതിനുള്ള മെക്കാനിസം മുമ്പും ഇപ്പോഴും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിന്‍റെ ശക്തമായ തരംഗം വരാൻ പോവുകയാണ്. ദേശീയ നേതാക്കൾ എത്തുന്നതോടെ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന്‍റെ കൈയിലാകും. രാജ്യത്തും കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ വരുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി ഇത്രയും ദിവസം കഴിഞ്ഞിട്ടും കേന്ദ്രത്തിനും കേരള സർക്കാറിനും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇത്തരത്തിലാണോ സർക്കാരുകൾ പ്രവർത്തിക്കേണ്ടത്. അതിൽ മാറ്റം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

യു.ഡി.എഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. വർഷങ്ങളായി നിലവിലുള്ള കേരളത്തിലുള്ള പ്രധാനപ്പെട്ട ഒരു മുന്നണിയാണ് യു.ഡി.എഫ്. അതിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല. അൻവറുമായി ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെ പിൻവലിക്കാൻ അഭ്യർഥിക്കണമെന്ന് അൻവർ പറഞ്ഞു. അതനുസരിച്ചാണ് അഭ്യർഥന നടത്തിയത്. വേണമെങ്കിൽ അൻവർ സ്ഥാനാർഥിയെ പിൻവലിക്കട്ടെ. അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ പറഞ്ഞു.

പി.വി അൻവർ ചേലക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. 28 വർഷത്തിന് ശേഷം ചേലക്കരയിൽ യു.ഡി.എഫ് വിജയിക്കാൻ പോവുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പി.വി അൻവറിനോട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിൽ ഡി.എം.കെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് വി.ഡി സതീശൻ അഭ്യർഥിച്ചിരുന്നു. എന്നാൽ, ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് തന്റെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നായിരുന്നു അൻവറിന്റെ പ്രതികരണം.

Tags:    
News Summary - PK Kunhalikutty react to PV Anvar Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.