പൂരം കലക്കിയാണോ ബി.ജെ.പിയുടെ ജയമെന്ന് പരിശോധിക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബി.ജെ.പിയുടെ ജയമെന്ന കാര്യം അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അവിടെ മത്സരിച്ച സ്ഥാനാർഥികൾ വരെ അത് പറയുന്നുണ്ട്. മുൻ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും ആരോപണവിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ‍ർക്കാർ പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറ‍‍ഞ്ഞ കുഞ്ഞാലിക്കുട്ടി സംശയത്തിന് ഇടനൽകുന്ന ഒരു ഡോക്യുമെന്‍റ് പുറത്തുവരാൻ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കി. അസാധാരണ ആരോപണങ്ങളാണ് പൊലീസിന് നേരിടേണ്ടിവന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണം.

ആരോപണവിധേയൻ തന്നെ അന്വേഷിക്കുന്ന അവസ്ഥ വരരുത്. എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റിനിർത്തി അന്വേഷിക്കണം. താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്‍റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഭരണകക്ഷി എം.എൽ.എ പറയുന്നതിനുമുമ്പ് ഞങ്ങൾ ഇത് പറഞ്ഞിട്ടുണ്ട്‌. അതിൽ അന്വേഷണം വേണം. ‍യു.ഡി.എഫും ലീഗും പ്രക്ഷോഭം തുടരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Tags:    
News Summary - P.K. Kunhalikutty react to Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.