മലപ്പുറം: നിലപാടുകളിൽ വിട്ടു വീഴ്ച ഇല്ലാതെ പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിന്റെ രസതന്ത്രം നന്നായി അറിയുന്നൊരാളായിരുന്നു യെച്ചൂരിയെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ അജണ്ടകൾ രൂപപ്പെടുത്തുമ്പോൾ പ്രതീക്ഷയോടെ ചേർത്ത് വെക്കാവുന്ന ഇന്ത്യയിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. മാന്യതയുടെയും, മിതത്വത്തിന്റെയും വഴിയിലൂടെയും ആശയങ്ങളെയും നിലപാടുകളെയും വിപണനം ചെയ്യാമെന്ന് കാണിച്ചു തന്നു.
അടുത്ത സൗഹൃദമായിരുന്നു യെച്ചൂരിയുമായി ഉണ്ടായിരുന്നത്. ഡൽഹിയിലെത്തുമ്പോൾ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന ദേശീയ നേതാക്കളിൽ ഒരാളായിരുന്നു. ഇന്ത്യയെ കുറിച്ചും ഭാവിയെക്കുറിച്ചും പ്രതീക്ഷ ഉയരുന്ന നല്ല സമയങ്ങളായിരുന്നു യെച്ചൂരിയുമൊത്തുള്ള സംസാരങ്ങൾ. ഇന്ത്യ മുന്നണിക്ക് അദ്ദേഹത്തിന്റെ അഭാവം ഉറപ്പായും അനുഭവപ്പെടും. നിനച്ചിരിക്കാത്ത നേരത്തുള്ള ആ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടിക്കുമുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നു -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.