കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരായ സമരത്തിൽ നിന്ന് മുസ് ലിം ലീഗ് പിന്നോട്ടു പോവില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ് നിയമനം എന്നത് പൊതുവിഷയമാണെന്നും ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊതുവിഷയത്തെ വർഗീയവും വിഭാഗീയവുമാക്കി മാറ്റിയിട്ട് കാര്യമില്ല. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ ജനാധിപത്യപരമായ രീതിയിലാണ് യു.ഡി.എഫ് പ്രക്ഷോഭം നടത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.