കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തള്ളിയ കെ.എം.ഷാജിയെ തിരുത്തി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പം വിഷയത്തിൽ സാദിഖലി തങ്ങൾ പറഞ്ഞതാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. വർഗീയ ചേരിതിരിവുണ്ടാക്കാൻ ബി.ജെ.പിയും ഇടതുപക്ഷവും കൊണ്ടുനടക്കുന്ന വിഷയത്തിൽ നിങ്ങളാരും പാർട്ടിയാകേണ്ട എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിലപാട്. ഈ നിലപാട് ലീഗിന്റെതല്ലെന്നും വഖഫ് ഭൂമിയാണന്നതിന് തെളിവുകളുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി പ്രതികരിച്ചിരുന്നു. ഇതാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി തിരുത്തിയത്.
മുനമ്പത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവര്‍ അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടാകരുതെന്നും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാറാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ക്രിസ്ത്യൻ ബിഷപ്പുമാരെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു.
പഴിചാരുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കൂടിയാലോചനയിലൂടെയാണ് നടപടികളുണ്ടാകേണ്ടത്. നിയമപരമായി കാര്യങ്ങള്‍ ചെയ്യേണ്ട കടമ സര്‍ക്കാറിനാണെന്നും സാദിഖലി തങ്ങള്‍ ചർച്ചക്ക് ശേഷം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.