കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് 13ാം പ ്രതി പി.കെ. കുഞ്ഞനന്തെൻറ ഹരജി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെ ന്നും കാണിച്ചാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. സർക്കാറിെൻറ വിശദീകരണം തേടിയ കോടതി ഹരജി വെള്ളിയാഴ്ച പരിഗണി ക്കാൻ മാറ്റി.
സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ ശസ്ത്രക്രിയക്കു വേണ്ടി വന്നതായും നട്ടെല്ലിൽ കഴുത്തിനോട് ചേർന്ന ഭാഗത്തെ ഡിസ്കിന് തേയ്മാനം ഉണ്ടെന്നും 72കാരനായ കുഞ്ഞനന്തെൻറ ഹരജിയിൽ പറയുന്നു. ആർത്രൈറ്റിസ് രോഗം മൂർച്ഛിച്ചിരിക്കുകയാണ്. പരിശോധനകളിൽ ഗുരുതര രോഗങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ആരോഗ്യനില അനുദിനം വഷളായി വരുകയാണ്. കസ്റ്റഡിയിലായതിനാൽ മതിയായ ചികിത്സ ലഭിക്കുന്നില്ല. ഇതുപോലെ തുടരുകയാണെങ്കിൽ ജയിലിൽ തന്നെയാവും മരണം.
തടവുപുള്ളിയായതിനാൽ മതിയായ ചികിത്സ ലഭ്യമാകുന്നില്ല. വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ പുറത്തിറങ്ങേണ്ടതുണ്ട്. ഇപ്പോൾ തന്നെ ആറു വർഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞു. ഇനി ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണം.
ശക്തമായ തെളിെവാന്നും പ്രോസിക്യൂഷെൻറ ഭാഗത്തില്ലാത്തതിനാൽ അപ്പീൽ ഹരജിയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹരജിയിൽ പറയുന്നു.കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്നു എന്നാരോപിച്ച് ടി.പി. ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമ നൽകിയ ഹരജിയും കോടതി പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.