ക്രിമിനൽ കുറ്റം ചെയ്​തിട്ടില്ല; പാർട്ടി നടപടിക്ക്​ വിധേയനാകും-​ പി.​െക ശശി

തിരുവനന്തപുരം: ​താൻ ക്രിമിനൽ കുറ്റം ചെയ്​തിട്ടില്ലെന്നും സംശയമുള്ളവർക്ക്​ അന്വേഷണ റിപ്പോർട്ട്​ പരിശോധിക്കാമെന്നും ഷൊർണൂർ എം.എൽ.എ പി.കെ ശശി. താൻ പാർട്ടിയുടെ ഏത്​ നടപടിക്കും വിധേയനാകുമെന്നും കമ്മ്യൂണിസ്​റ്റ്​കാരനായി തന്നെ തുടർന്നു പ്രവർത്തിക്കുമെന്നും പി.കെ ശശി പറഞ്ഞു. ലൈംഗികാതിക്രമ പരാതിയിൽ ആറുമാസത്തെ സസ്​പെൻഷൻ നടപടിക്ക്​ വിധേയനായ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ശശി.

ത​​​​െൻറ ജീവിതം കമ്മ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ സമർപ്പിച്ചതാണ്​. പാർട്ടി തന്നെ പല കാര്യങ്ങളും പഠിപ്പിക്കുകയും വളർത്തുകയും ശിക്ഷിക്കുകയും ചെയ്​തിട്ടുണ്ട്​. ഇതെല്ലാം പാർട്ടിക്ക്​ വിധേയനായി സ്വീകരിക്കുകയെന്ന നടപടിയാണ്​ നാളിതുവരെ താൻ എടുത്തിട്ടുള്ളത്​. ത​​​​െൻറ പ്രവർത്തനങ്ങളിലോ ശൈലിയിലോ രീതിയിലോ ഏതെങ്കിലും തരത്തിലുളള തെറ്റ്​ പാർട്ടിക്ക്​ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആ ബോധ്യം പരിപൂർണമായും സ്വീകരിക്കും. താൻ കമ്മ്യൂണിസ്​റ്റുകാരനായി തന്നെ പ്രവർത്തിക്കും. പാർട്ടിയുടെ അച്ചടക്ക നടപടിക്ക്​ പൂർണമായും വിധേയനായിട്ടാകും പ്രവർത്തിക്കുകയെന്നും പി.കെ ശശി പറഞ്ഞു.

Tags:    
News Summary - PK Sasi - Will continue as Communist - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.