കണ്ണൂർ: പ്രവാസി വ്യവസായി സാജെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളെ തുടർന്ന് ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള രാജിസന്നദ്ധത അറിയിച്ചെന്നും സംഭവത്ത ിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സി.പ ി.എം ധർമശാലയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹ ം.
സാജെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കോടതി സ്വമേധയാ കേസെടുത്ത അന്വേഷണവും നടക്കുന്നുണ്ട്. പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണം. അതിനുപുറമെ പാർട്ടിയുടെ അന്വേഷണവുമുണ്ടാകും. പാർട്ടിക്ക് സാജെൻറ കുടുംബം ചില പരാതികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് മാത്രമാണ് പെർമിറ്റ് നൽകുന്നതിനും ഉടമസ്ഥാവകാശം നൽകുന്നതിനും അധികാരമുള്ളത്. ഇൗ കാലഘട്ടത്തിൽ അതുമാത്രം മതിയോ എന്ന് ആലോചിക്കണം. കെട്ടിടനിർമാണ വേളയിൽ ഒന്നോ രണ്ടോ ഘട്ടങ്ങളിൽ പരിശോധന നടത്തുന്നതിനുള്ള സംവിധാനമൊരുക്കണം. അപ്പോൾ ചട്ടം ലംഘിക്കുന്ന പ്രശ്നം ഇല്ലാതാകും. സാജെൻറ പ്രശ്നം ശ്രദ്ധയിൽപെട്ടപ്പോൾ പാർട്ടിയാകെ എടുത്ത തീരുമാനം കെട്ടിടം നിർമിച്ചുകഴിഞ്ഞ പശ്ചാത്തലത്തിൽ ന്യൂനതാപരിഹാരങ്ങൾക്ക് ശേഷം അനുമതി നൽകുക എന്നതായിരുന്നു.
ന്യൂനതകൾ പരിഹരിച്ചതിനുശേഷം എൻജിനീയർ റിപ്പോർട്ട് നൽകുകയും ചെയ്തു. അനുമതി നൽകുകയല്ലാതെ മറ്റൊരു ഒാപ്ഷനില്ലാതിരുന്നിട്ടും സെക്രട്ടറി അനുമതി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.