പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം വേർപെടുത്താൻ സമ്മർദം ശക്തം. റെയിൽവേക്ക് പാലക്കാട് ഡിവിഷനിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് മംഗലാപുരത്തുനിന്നാണ്.
ഏറ്റവും വരുമാനമുള്ള പനമ്പൂർ തുറമുഖം, മംഗലാപുരം റിഫൈനറി, മംഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷനുകൾ പാലക്കാട്ടുനിന്ന് വേർപെടുത്തുന്നതോടെ വരുമാനത്തിൽ മുന്നിലുള്ള പാലക്കാട് ഡിവിഷൻ ഏറെ പിന്നോട്ടുപോകും.
ഇവിടെനിന്നുള്ള ചരക്കുവരുമാനമില്ലാതായാൽ ഡിവിഷനെ സാരമായി ബാധിക്കും. വരുമാനം കുറവുള്ള പല സ്റ്റേഷനുകളും ഇല്ലാതാകുന്ന അവസ്ഥപോലും വരും. പാലക്കാട്ടുനിന്ന് 588 കി.മീ. ലൈൻ കൂട്ടിച്ചേർത്ത് സേലം ഡിവിഷൻ രൂപവത്കരിക്കാൻ ശ്രമം നടന്നപ്പോഴും ആദ്യം റെയിൽവേ കേന്ദ്രങ്ങൾ നിഷേധിച്ചിരുന്നു, താമസിയാതെ ഡിവിഷൻ പ്രഖ്യാപനം വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.