തിരുവനന്തപുരം: സി.പി.എം ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപിേൻറത് ആസൂത്രിത കൊലപാതകമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. പാർട്ടിയുടെ ജനകീയനായ പ്രവർത്തകനെയാണ് അരുംകൊല ചെയ്‌തത്.
പത്തനംതിട്ട ജില്ലയിലും സംഭവം നടന്നിടത്തും ബി.ജെ.പി വിട്ട് ധാരാളംപേർ സി.പി.എമ്മിനോട് അടുക്കുകയാണ്. സന്ദീപിനെ പോലുള്ള പ്രവർത്തകർ ഇതിനെടുക്കുന്ന മുൻകൈ സംഘ്പരിവാറിനെ അലോസരപ്പെടുത്തിരുന്നു.
ആർ.എസ്.എസ് കൊലക്കത്തിക്കു മുന്നിൽ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സി.പി.എമ്മെന്ന് കാലം തെളിയിച്ചിട്ടുണ്ട്. അക്രമത്തിലൂടെ നാട്ടിൽ സമാധാനം തകർക്കാനുള്ള ആർ.എസ്.എസ് നീക്കത്തെ ജനം പ്രതിരോധിക്കും.
സന്ദീപിന്‍റെ രക്തസാക്ഷിത്വത്തിൽ അനുശോചിക്കുന്നതായും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സി.പി.എം സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.