കൊച്ചി: നിരോധിക്കപ്പെട്ട 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്കെതിരെ സർക്കാറും മലിനീകരണ നിയന്ത്രണ ബോർഡും സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈേകാടതി.
പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരം എടുത്ത കേസുകളുടെ വിശദാംശങ്ങൾ രണ്ടാഴ്ചക്കകം നൽകണം. ഇത്തരം പ്ലാസ്റ്റിക് കാരി ബാഗുകൾ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അതിെൻറ വിശദാംശങ്ങളും നൽകണമെന്ന് സംസ്ഥാന സര്ക്കാറിേനാടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം നല്കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്ലാസ്റ്റിക്കിെൻറ അനധികൃത ഉപയോഗം പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്നുെവന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. റബര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
പ്ലാസ്റ്റിക് കാരി ബാഗുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍ കച്ചവടക്കാരുെടയും തെരുവുകച്ചവടക്കാരുെടയും പക്കല്‍നിന്ന് 4000 രൂപ പ്രതിമാസം ഈടാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നതടക്കമുള്ള നടപടികൾ വിശദമാക്കി നേരേത്ത സര്‍ക്കാര്‍ കോടതിയിൽ വിശദീകരണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.