കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന പരാതി തള്ളി

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. ആർ. ചന്ദ്രബാബുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത പരാതി ലോകായുക്ത തള്ളി. ഡോ. ആർ. ചന്ദ്രബാബുവിനെക്കാൾ യോഗ്യരായ 20 അപേക്ഷകർ ഉണ്ടായിരുന്നുവെന്നും ഡോ. ചന്ദ്രബാബു അപേക്ഷയോടൊപ്പം നൽകിയ ബയോഡാറ്റയിൽ തെറ്റായ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തൃശൂർ താന്നിക്കുടം സ്വദേശി വി.എസ്. സത്യശീലൻ ലോകായുക്തയെ സമീപിച്ചത്.

എന്നാൽ, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഡോ. ചന്ദ്രബാബുവിനെ വൈസ് ചാൻസലറായി നിയമിച്ചതെന്ന് തെളിയിക്കുവാൻ സാധിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 

Tags:    
News Summary - plea questioning appointment of Agriculture University VC was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.