ശ്രീധരൻ പിള്ളക്കും തന്ത്രിക്കും മറ്റുമെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്​ഥാന ബി.ജെ.പി അധ്യക്ഷൻ പി.എസ്​. ശ്രീധരൻ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്​ഠരര്​ രാജീവര്​, സിനിമതാരം കൊല്ലം തുളസി, പന്തളം കൊട്ടാരത്തിലെ രാമരാജ വർമ, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ്​ കെ.ജി. മുരളീധരൻ ഉണ്ണിത്താൻ തുടങ്ങിയവർക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി.

കോടതിവിധി നടപ്പാക്കുന്നത്​ തടയാൻ ഇവർ പ്രവർത്തിച്ചുവെന്ന്​ കുറ്റപ്പെടുത്തി അഭിഭാഷക ഡോ. ടി. ഗീനാകുമാരി, എ.വി. വർഷ എന്നിവരാണ്​ ഹരജി നൽകിയത്​. കോടതിയലക്ഷ്യ ഹരജിക്ക്​ അനുമതി തേടി നേരത്തെ ഇവർ നൽകിയ അ​േപക്ഷ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തള്ളിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ നേരിട്ട്​ ഹരജി നൽകിയത്​. അനുമതി നിഷേധിച്ച മറുപടി സഹിതമുള്ള പുതിയ ഹരജി ചീഫ്​ ജസ്​റ്റിസാണ്​ ഇനി പരി​ഗണിക്കേണ്ടത്​.

വിധി നടപ്പാക്കാതിരിക്കാൻ പ്രതിഷേധപ്രകടനങ്ങൾ നടത്തിയെന്നും പ്രസംഗിച്ചുവെന്നുമാണ്​ ശ്രീധരൻ പിള്ളക്കെതിരായ പരാതി. മുരളീധരൻ ഉണ്ണിത്താൻ ഭരണഘടന കത്തിക്കണമെന്ന്​ പറഞ്ഞു, കൊല്ലം തുളസി സ്ത്രീകളെ കീറിയെറിയുമെന്ന്​ പറഞ്ഞു, യുവതികൾ കയറിയാൽ നടയടക്കുമെന്ന്​ തന്ത്രിയും പന്തളം രാജകുടുംബാംഗവും പറഞ്ഞുവെന്നും ഹരജിയിൽ വിശദീകരിച്ചു.വിധിയെ എതിർത്തവരുടേത്​ ക്രിയാത്മക വിമർശനമാണ്​, വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ ഹരജി അനുവദിക്കാനാവില്ല എന്ന കാഴ്​ചപ്പാടാണ്​ സോളിസിറ്റർ ജനറൽ പ്രകടിപ്പിച്ചത്​.

സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകാൻ അറ്റോർണി ജനറലി​​​െൻറയോ സോളിസിറ്റർ ജനറലി​​​​െൻറയോ അനുമതി വേണം. ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കുന്നത്​ തടസ്സപ്പെടുത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിന്​ ഹരജി നൽകാൻ പരാതിക്കാർ ആദ്യം എ.ജി കെ.കെ. വേണുഗോപാലി​​​​െൻറ അനുമതിയാണ്​ തേടിയത്​.

എന്നാൽ, യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയെ എതിർത്ത്​ ജസ്​​റ്റിസ്​ ഇന്ദു മൽഹോത്രയുടെ വിയോജന വിധിയെ സ്വാഗതം ചെയ്​തതിനാൽ തീരുമാനമെടുക്കാൻ അദ്ദേഹം സോളിസിറ്റർ ജനറലിന്​ വിടുകയായിരുന്നു.കോടതിയലക്ഷ്യമു​ണ്ടോയെന്ന്​ പരിശോധിക്കാൻ ചീഫ്​ ജസ്​റ്റിസിന്​ ഹരജി തുറന്ന കോടതിയിൽ കേൾക്കാം. നേരിട്ട്​ കക്ഷികൾക്ക്​ നോട്ടീസ്​ അയക്കുകയുമാവാം. കോടതിയലക്ഷ്യമില്ലെന്ന്​ വിലയിരുത്തി തള്ളുകയും ചെയ്യാം.

Tags:    
News Summary - Plea on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.