തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ 58 ശതമാനം സംവരണം നിലനിർത്തി പ്രവേശന നടപടികൾ ആരംഭിക്കാൻ സർക്കാറിന് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം.
മുന്നാക്ക സംവരണത്തിനായി കഴിഞ്ഞ വർഷം മുതൽ 10 ശതമാനം സംവരണം അനുവദിച്ചതോടെയാണ് മൊത്തം സംവരണം 58 ശതമാനമായി ഉയർന്നത്. ഇത് തുടരുന്നതിൽ തടസ്സമില്ലെന്നാണ് അഡ്വക്കറ്റ് ജനറൽ നൽകിയ ഉപദേശം.
മറാത്ത സംവരണം റദ്ദാക്കിയ വിധിയിൽ സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്.
സംവരണ സീറ്റുകൾ 58 ശതമാനമായി നിലനിർത്താൻ തീരുമാനിക്കുന്നതോടെ മെറിറ്റ് സീറ്റുകൾ 42 ശതമാനമായി തുടരും. നിയമോപദേശം ലഭിച്ചതോടെ പ്രവേശന വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.
ഇൗ മാസം 13നോ 16നോ ഒാൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്ന രീതിയിലായിരിക്കും വിജ്ഞാപനം. ഒാണാവധിയുടെ പശ്ചാത്തലത്തിൽ ഇൗ മാസം അവസാനം വരെ അപേക്ഷ സമർപ്പണത്തിന് സമയം നൽകും. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിരട്ടിയായ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിന് നൽകുന്ന ബോണസ് പോയൻറ് ഇത്തവണ നിയന്ത്രിേച്ചക്കും. ഒരു വിദ്യാർഥിക്ക് നിലവിൽ 19 ബോണസ് പോയൻറ് വരെ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത് പരമാവധി പത്തായി നിയന്ത്രിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.