മലപ്പുറം: പ്ലസ് വൺ ഏകജാലകം ഒന്നാംഘട്ട അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ അരലക്ഷത്തോളം പേർക്ക് സീറ്റില്ല. 80,862 പേർ അപേക്ഷിച്ചതിൽ 30,927 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചത്. ഉയർന്ന ഗ്രേഡുകാരുൾപ്പെടെ 49,935 വിദ്യാർഥികൾ പുറത്തുണ്ട്. സംവരണമടക്കം 41,525 സീറ്റുകളിലേക്കാണ് പ്രവേശനം. 10,706 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയിൽ കുറവുള്ള സംവരണവിഭാഗങ്ങളുടേതാണിവ. ഇത് വരുംഘട്ടങ്ങളിൽ നികത്തും. ആകെ 19,407 ജനറൽ സീറ്റുകളിലേക്കും അലോട്ട്മെൻറായി. മുസ്ലിം (1832), വിശ്വകർമ-അനുബന്ധ (476) വിഭാഗങ്ങളിലും ഒഴിവില്ല. ഈഴവ-തിയ്യ-ബില്ലവ 2236ൽ 2235, എസ്.സി 5913ൽ 4432, ഹിന്ദു ഒ.ബി.സി 880ൽ 799 ഭിന്നശേഷി 1369ൽ 952 എന്നിങ്ങനെ അലോട്ട്മെൻറയി. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് നീക്കിവെച്ച 2712ൽ 2335ഉം എസ്.ടി 4155ൽ 3967, ധീവര 476ൽ 470, കുശവ 333ൽ 254, കുടുംബി 333ൽ 333, ക്രിസ്ത്യൻ ഒ.ബി.സി 333ൽ 281, എൽ.സി-എസ്.ഐ.യു.സി-ആംഗ്ലോ ഇന്ത്യൻ 880ൽ 830, ബ്ലൈൻഡ് 190ൽ 148 സീറ്റുകളിൽ ആളില്ല.
സപ്ലിമെൻററി അലോട്ട്മെൻറ് സമയത്ത് സംവരണ തത്ത്വങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഒഴിവുള്ള സീറ്റുകളിൽ മറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കും. 20 ശതമാനം സീറ്റ് ഇതിനകം കൂട്ടിയിട്ടുണ്ട്. മുൻവർഷങ്ങളിലെപ്പോലെ 10 ശതമാനംകൂടി വർധിപ്പിച്ചാലും നിലവിലെ 30,000ത്തിലധികം പേർ പുറത്താവും.
പ്ലസ് വണിന് അപേക്ഷിച്ചവരിൽ കുറേപ്പേർ മറ്റു മാർഗങ്ങളെ ആശ്രയിച്ചാലും കാൽലക്ഷത്തോളം പേർക്ക് ഓപൺ സ്കൂൾ സംവിധാനത്തിൽ അഭയംതേടേണ്ടിവരുമെന്നാണ് സൂചന. ഒന്നാംഘട്ട അലോട്ട്മെൻറ് പ്രകാരം തിങ്കളാഴ്ച പ്ലസ് വൺ പ്രവേശനം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.