തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് കിട്ടാത്തതിനെതിെര വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിൽ പരാതി പ്രളയം. പ്ലസ് വൺ പ്രേവശനത്തിൽ ആശങ്ക വേണ്ടെന്ന് ബുധനാഴ്ചത്തെയും ഉച്ചഭക്ഷണം നൽകും, നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടി എന്നീ വ്യാഴാഴ്ചത്തെയും മന്ത്രിയുടെ പോസ്റ്റുകൾക്ക് താഴെയാണ് സീറ്റ് കിട്ടാത്തതിൽ പലരും രോഷം പ്രകടിപ്പിച്ചത്.
ഫുൾ എ പ്ലസ് കിട്ടിയിട്ടും ഇഷ്ടപ്പെട്ട വിഷയം കിട്ടിയില്ലെന്ന് നിരവധി പേർ പരാതിപ്പെടുന്നു. മകൻ ഫുൾ എ പ്ലസാണെന്നും സയൻസ് പഠിക്കാൻ ഇതുവരെ സീറ്റ് കിട്ടിയില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു. 'പഠിക്കാൻ സീറ്റ് നൽകൂ, എന്നിട്ട് മതി ഭക്ഷണ'മെന്നും ഫുൾ എ പ്ലസ് കിട്ടിയിട്ടും പ്രവേശനം കിട്ടാത്ത കുട്ടിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും പലരും പറയുന്നു. 'ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് വിദ്യാഭ്യാസം, ഉറപ്പിക്കാൻ വോട്ട് ചെയ്തവർ മണ്ടൻമാർ' എന്ന് മറ്റൊരാൾ. 'മലപ്പുറത്ത് കൂടുതൽ പ്ലസ് വൺ സീറ്റ് അനുവദിക്കണം, തമിഴ്നാട്ടിൽ പോയി പഠിക്കണമോ?, പ്ലസ് വണ്ണിന് സയൻസിൽ സീറ്റ് കിട്ടാനില്ല, മലബാർ കേരളത്തിലല്ലേ, കൂടുതൽ ബാച്ച് വേണം, വടക്കൻ ജില്ലകളിൽ സീറ്റ് കിട്ടുന്നില്ല, കുട്ടികളെ എങ്ങനെ പറഞ്ഞ് ആശ്വസിപ്പിക്കും' തുടങ്ങി അനവധി പ്രതികരണങ്ങളാണ് പ്ലസ് വൺ പ്രവേശനത്തെക്കുറിച്ചുള്ളത്. നിയമസഭയിലെ ടേബിൾ മറിച്ചിടുന്നത് പോലല്ല, കുട്ടികൾ രണ്ടാം അലോട്ട്മെൻറ് കഴിഞ്ഞും പുറത്താെണന്ന് ഒരാളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.