ഫയൽചിത്രം

പ്ലസ് വൺ സീറ്റ്: സർക്കാർ ഉറപ്പ് ലംഘിച്ചാൽ സമരം –എസ്.എഫ്.ഐ

മലപ്പുറം: മലബാറിൽ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉറപ്പ് ലംഘിച്ചാൽ എസ്.എഫ്.ഐ സമരരംഗത്തിറങ്ങുമെന്നും അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു. മലബാറിലെ സീറ്റ് അപര്യാപ്തത സംബന്ധിച്ച് കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നാണ് എസ്.എഫ്.ഐ ആവശ്യപ്പെട്ടത്. പ്രശ്നം പരിഹരിക്കുമെന്നും മുഴുവൻ പേർക്കും പ്രവേശനം ഉറപ്പുവരുത്തുമെന്നുമാണ് മന്ത്രി ഉറപ്പ് നൽകിയതെന്നും വി.പി. സാനു വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലബാറിൽ, വിശേഷിച്ച് മലപ്പുറം ജില്ലയിൽ കുറെയധികം കുട്ടികൾ പ്രവേശനം കിട്ടാതെ പുറത്തുനിൽക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ആഗ്രഹിക്കുന്ന കോഴ്സ് ആഗ്രഹിക്കുന്ന സ്ഥലത്ത് പഠിക്കാൻ കഴിയുന്നില്ലെന്ന പ്രശ്നവുമുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 19,000ത്തിനും 20,000ത്തിനും ഇടയിൽ സീറ്റിന്‍റെ കുറവുെണ്ടന്നും വി.പി. സാനു പറഞ്ഞു.  

Tags:    
News Summary - Plus one seat: Strike if government violates assurance - SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.