സുഹൃത്തിനുവേണ്ടി പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർഥി അറസ്​റ്റിൽ

പയ്യോളി: സുഹൃത്തിനുവേണ്ടി ആൾമാറാട്ടം നടത്തി പ്ലസ് ടു സേ പരീക്ഷ എഴുതിയ വിദ്യാർഥി പിടിയിൽ. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയെയാണ്​ പയ്യോളി പൊലീസ് അറസ്​റ്റ് ​ചെയ്തത്. പ്രിൻസിപ്പലി​​​െൻറ പരാതിയിലാണ് നടപടി.സുഹൃത്തിനെ പരീക്ഷക്ക് അയച്ച വിദ്യാർഥിക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കും. മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ് ടു സോഷ്യോളജി സേ പരീക്ഷയിലാണ് ആൾമാറാട്ടം.

ഹാൾ ടിക്കറ്റിലെ റജിസ്​റ്റർ നമ്പറും ഉത്തരക്കടലാസിലെ രജിസ്​റ്റർ നമ്പറും തമ്മിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഇവിജിലേറ്റർ ചോദ്യംചയ്തപ്പോഴാണ് ആൾമാറാട്ടം വെളിച്ചത്തായത്. കൈയിലുള്ള ഹാൾ ടിക്കറ്റിലെ നമ്പറിന് പകരം കഴിഞ്ഞ വർഷം പരീക്ഷയെഴുതിയ ത​​​െൻറ രജിസ്​റ്റർ നമ്പർ ഉത്തരക്കടലാസിൽ യുവാവ്​ എഴുതി പോവുകയായിരുന്നു. സുഹൃത്തി​​​െൻറ പടത്തിന്​ പകരം സ്വന്തം പടം ഒട്ടിച്ചാണ് ഇയാൾ പരീക്ഷ എഴുതാനെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പിടിയിലായയാൾ പ്ലസ് ടു പരീക്ഷ നേരത്തേ പാസായിട്ടുണ്ട്.

Tags:    
News Summary - Plus Two Exam Written by Friend; Boy Arrested in Payyoli -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.