തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ വിജയത്തിൽ വീണ്ടും മുന്നിലെത്തി കണ്ണൂർ ജില്ല. എസ്.എസ്.എൽ.സി ഫലത്തിൽ മുന്നിൽനിന്ന പത്തനംതിട്ടജില്ല ഹയർ സെക്കൻഡറിയിൽ ഏറ്റവും പിന്നിലായി. കണ്ണൂർ ജില്ലയിൽ 158 സ്കൂളുകളിൽനിന്ന് പരീക്ഷ എഴുതിയ 29,125 പേരിൽ 25,404 പേർ ഉപരിപഠന യോഗ്യത നേടി. വിജയം ശതമാനം -87.22. 1099 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 205 സ്കൂളുകളിൽനിന്ന് പരീക്ഷയെഴുതിയ 31,803 പേരിൽ 27,489 പേർ വിജയിച്ചു-വിജയശതമാനം 86.44. ഗൾഫിൽ എട്ട് സ്കൂളുകളിലായി പരീക്ഷയെഴുതിയ 598 പേരിൽ 567 പേർ ഉപരിപഠനത്തിനർഹരായി. വിജയശതമാനം-94.82. ലക്ഷദ്വീപിൽ ഒമ്പത് സ്കൂളിൽ പരീക്ഷയെഴുതിയ 1316 പേരിൽ 924 പേർ ഉപരിപഠന യോഗ്യത നേടി-വിജയശതമാനം-70.21. മാഹിയിലെ ആറ് സ്കൂളുകളിലായി പരീക്ഷയെഴുതിയ 697 പേരിൽ 582 പേർ ഉപരിപഠന യോഗ്യത നേടി -വിജയശതമാനം 83.50. ഇതര ജില്ലകളിൽനിന്ന് പരീക്ഷയെഴുതിയവർ, ഉപരിപഠന യോഗ്യത നേടിയവർ, വിജയ ശതമാനം എന്നിവ ക്രമത്തിൽ: തിരുവനന്തപുരം: 32835, 27331, 83.24, കൊല്ലം: 27254, 22910, 84.06, പത്തനംതിട്ട: 12854, 9981, 77.65, ആലപ്പുഴ: 23254, 18652, 80.21, കോട്ടയം: 21396, 18297, 85.52, ഇടുക്കി: 10820, 9118, 84.27, തൃശൂർ: 32816, 27836, 84.82, പാലക്കാട്: 28734, 22752, 79.18, മലപ്പുറം: 53703, 43733, 81.43, കോഴിക്കോട്: 36095, 31048, 86.02 കാസർകോട്: 13985, 11081, 79.23.
പ്ലസ് വൺ സ്പോർട്സ് േക്വാട്ട: സൈറ്റ് തുറക്കാനാവാതെ വിദ്യാർഥികളുടെ നെട്ടോട്ടം
പ്ലസ് വൺ സ്പോർട്സ് േക്വാട്ട പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയുടെ ആദ്യഘട്ടം തീരാൻ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ ലിങ്ക് പോലും ലഭിക്കാതെ വിദ്യാർഥികൾ ആശങ്കയിൽ. കായികമികവുള്ളവർ അതത് ജില്ല സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യഘട്ടം. ഇതിന് സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ വെബ്സൈറ്റിൽ കയറി വിവരങ്ങൾ എൻറർ ചെയ്ത റസീപ്റ്റ് വേണം. എന്നാൽ, വെബ്സൈറ്റിൽ സ്പോർട്സ് േക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട ലിങ്ക് ഇനിയും എത്തിയിട്ടില്ല. ജില്ല സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മേയ് 18 ആണ്. ഏത് കായിക ഇനത്തിലാണ് മികവിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ഓൺലൈനായി എൻറർ ചെയ്യേണ്ടത്. തുടർന്ന് ലഭിക്കുന്ന റസീപ്റ്റുമായി സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ ചെല്ലണം. ഇവിടെ നിന്ന് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയാലേ രണ്ടാംഘട്ടം തുടങ്ങാനാവൂ.
യോഗ്യരായവർക്ക് സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം ലഭിക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇതേ ലിങ്ക് വഴി പ്രവേശിച്ച് താൽപര്യമുള്ള സ്കൂളും കോഴ്സും ഓപ്ഷൻ നൽകാം. ഇതിെൻറ അവസാന തീയതി മേയ് 30 ആണ്. ജനറൽ വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. എട്ടുമുതൽ 18 വരെയാണ് സ്പോർട്സ് േക്വാട്ട പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആദ്യഘട്ടം തീർക്കാൻ നൽകിയ സമയം.
ചൊവ്വാഴ്ച വെബ്സൈറ്റ് തുറക്കാനായാൽത്തന്നെ ശേഷിക്കുന്ന രണ്ട് ദിവസം കൊണ്ട് ജില്ല സ്പോർട്സ് കൗൺസിലുകളിലെ വെരിഫിക്കേഷൻ ഉൾപ്പെടെ ചെയ്യുക പ്രയാസകരമാകുമെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു. പല ജില്ലകളിലും അധ്യാപകർ അവധിക്കാല പരിശീലനത്തിലാണ്. മലപ്പുറത്തുൾപ്പെടെ ചൊവ്വാഴ്ച കായികാധ്യാപകരുടെ പരിശീലനം ആരംഭിക്കും. ഇത് 20 വരെ നീളും. സ്പോർട്സ് േക്വാട്ട പ്രവേശനത്തിൽ വിദ്യാർഥികളെ കാര്യമായി സഹായിക്കാൻ കഴിയുക കായികാധ്യാപകർക്കാണ്. ജൂൺ ആറിനാണ് സ്പോർട്സ് േക്വാട്ടയിലെ ആദ്യ അലോട്ട്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.