തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ വിജയശതമാനം ഉയർന്നപ്പോൾ മുഴുവൻ വിഷയത്തി ലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞവർഷം 14735 ആയിരുന്നത് ഇത്തവണ 14244 ആയി. എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ -1865േപർ. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -1480.
കൊല്ലത്ത് 1476, എറണാകുളത്ത് 1388, കണ്ണൂരിൽ 1337, തിരുവനന്തപുരത്ത് 1196, തൃശൂരിൽ 1127 പേർ വീതം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. മറ്റ് ജില്ലകളിൽനിന്ന് എ പ്ലസ് നേടിയവർ: പത്തനംതിട്ട- 367, ആലപ്പുഴ- 770, കോട്ടയം- 997, ഇടുക്കി- 496, പാലക്കാട്- 864, വയനാട്- 347, കാസർകോട്- 459. ഗൾഫിൽ 32, ലക്ഷദ്വീപിൽ 11, മാഹിയിൽ 32 പേർ വീതം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
183 പേർ മുഴുവൻ മാർക്കും നേടി. ഇതിൽ 26 പേർ മലപ്പുറം ജില്ലയിൽനിന്നാണ്. കോഴിക്കോട് ജില്ലയിൽനിന്ന് 16പേരും തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽനിന്ന് 15 പേർ വീതവും പാലക്കാടുനിന്ന് 14 പേരും തൃശൂരിൽ 13 പേരും മുഴുവൻ മാർക്ക് നേടി. എറണാകുളം, കൊല്ലം ജില്ലകളിൽനിന്ന് 12, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്ന് 11 പേർക്കുവീതം മുഴുവൻ മാർക്കും ലഭിച്ചു. കാസർകോട് -എട്ട്, ഇടുക്കി -ഏഴ്, കോട്ടയം -അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽനിന്ന് മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം. ലക്ഷദ്വീപിലെ മൂന്ന് വിദ്യാർഥികളും മുഴുവൻ മാർക്ക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.