തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർഥികൾ എ പ്ലസ് നേടിയത് മലയാളത്തിന്. 1,00,809 വിദ്യാർഥികൾക്കാണ് മാതൃഭാഷക്ക് എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം 1,15,455 വിദ്യാർഥികൾ എ പ്ലസ് നേടി. എന്നാൽ, 914 വിദ്യാർഥികൾക്ക് മലയാളത്തിന് യോഗ്യത നേടാനായില്ല. മലയാളത്തിലെ വിജയശതമാനം 99.51 ആണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് കാലിടറിയത് ഇംഗ്ലീഷിലാണ്. 37,123 പേർക്ക് ഇംഗ്ലീഷിെൻറ കടമ്പ കടക്കാനായില്ല. ഇംഗ്ലീഷിന് 22,841 വിദ്യാർഥികൾ എ പ്ലസ് േഗ്രഡ് നേടി. കഴിഞ്ഞവർഷം 21,665 വിദ്യാർഥികൾക്കായിരുന്നു ഈ നേട്ടം. ഇംഗ്ലീഷിൽ വിജയം 89.86 ശതമാനം ആണ്. കടമ്പകടക്കാൻ തടസ്സമായ വിഷയങ്ങളിൽ ഇംഗ്ലീഷിന് പിന്നിൽ കെമിസ്ട്രിയും (21383) ഫിസിക്സുമാണ് (20547). മാത്സിൽ 18021 പേർക്ക് വിജയിക്കാനായില്ല. എ പ്ലസുകളിൽ രണ്ടാംസ്ഥാനം ഹിന്ദിക്കാണ്. 84,925 വിദ്യാർഥികളാണ് രാഷ്ട്രഭാഷക്ക് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 82,187 വിദ്യാർഥികൾ ഹിന്ദിക്ക് എ പ്ലസ് നേടിയിരുന്നു.
അതേസമയം, ഇത്തവണ 147 കുട്ടികൾക്ക് ഹിന്ദിക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനായില്ല. എന്നാൽ, ബയോളജിക്ക് 35,209 പേരും കെമിസ്ട്രിക്ക് 29,642 പേരും എ പ്ലസ് നേടി. 6576 പേർക്ക് ബയോളജിയിലും 21,383 പേർക്ക് കെമിസ്ട്രിയിലും വിജയം നേടാൻ കഴിഞ്ഞില്ല. അറബിക്, ഉർദു, സംസ്കൃത ശാസ്ത്ര, സംസ്കൃതം, സംസ്കൃത സാഹിത്യ, തമിഴ്, കന്നട, റഷ്യൻ, ജർമൻ, സിറിയക്, ലാറ്റിൻ, ഫ്രഞ്ച് എന്നീ വിഷയങ്ങൾക്ക് എല്ലാവരും യോഗ്യത നേടി. അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് പേപ്പറിനാണ് ഏറ്റവും കുറച്ചുപേർ യോഗ്യത നേടിയത്. 81.40 ശതമാനമാണ് വിജയം.
ടെക്നിക്കൽ ഹയർസെക്കൻഡറിയിൽ വിജയം കൂടി; സ്കോൾ കേരളയിൽ കുറഞ്ഞു
ഓപൺ സ്കൂൾ പുന$സംഘടിപ്പിച്ച് രൂപവത്കരിച്ച ‘സ്കോൾ കേരള’ വഴി രജിസ്റ്റർ ചെയ്ത് പ്ലസ് ടു പരീക്ഷ എഴുതിയ 69,900 പേരിൽ 22193 പേർ ഉപരിപഠനത്തിന് അർഹതനേടി. വിജയശതമാനം 31.89. കഴിഞ്ഞവർഷം 35.11 ശതമാനമായിരുന്നു വിജയം. കഴിഞ്ഞവർഷത്തെ അേപക്ഷിച്ച് ഇൗ വർഷം വിജയം 3.22 ശതമാനം കുറഞ്ഞു. ഇത്തവണ 94 പേർ എല്ലാ വിഷയത്തിനും എ പ്ലസ് േഗ്രഡ് നേടി.
സയൻസ് വിഭാഗം പരീക്ഷയെഴുതിയ 1155 പേരിൽ 775 പേരും (67.10 ശതമാനം) ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 30840ൽ 9232 പേരും (29.94 ശതമാനം) കോമേഴ്സ് വിഭാഗത്തിൽ 37605ൽ 12186 പേരും (32.41 ശതമാനം) ഉപരിപഠനത്തിന് അർഹത നേടി. സ്കോൾ കേരള വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷക്കിരുന്നത് മലപ്പുറം ജില്ലയിൽനിന്നാണ്- -18387. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 79.08 ശതമാനമാണ് വിജയം.
കഴിഞ്ഞവർഷം ഇത് 78.40 ശതമാനമായിരുന്നു. 15 ടെക്നിക്കൽ സ്കൂളുകളിൽനിന്നായി 1826 പേർ പരീക്ഷക്കിരുന്നതിൽ 1344 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. 61 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂളിൽ 79 വിദ്യാർഥികൾ പരീക്ഷക്കിരുന്നതിൽ 68 വിദ്യാർഥികൾ വിജയിച്ചു. 86.08 ശതമാനമാണ് വിജയം.
ഹയർ സെക്കൻഡറി: സർക്കാർ മേഖലയിലെ സ്കൂളുകളിൽനിന്ന് ഉന്നത പഠനത്തിന് അർഹരായത് 80.69
ഹയർ സെക്കൻഡറി പരീക്ഷയിൽ എസ്.സി വിഭാഗത്തിൽ 39,759ൽ 25,508 പേരും (64.16ശതമാനം) എസ്.ടി വിഭാഗത്തിൽ 5715ൽ 3642 പേരും (63.73ശതമാനം) ഒ.ഇ.സി വിഭാഗത്തിൽ 15,191ൽ 11,530 പേരും (75.90ശതമാനം) ഒ.ബി.സി വിഭാഗത്തിൽ 2,08,140ൽ 1,76,554 പേരും (84.82) ഉപരിപഠനത്തിന് അർഹരായി. ജനറൽ വിഭാഗത്തിൽ 97,334ൽ 88,028 (90.44)പേരും ഉന്നത പഠനത്തിന് അർഹത നേടി.
സർക്കാർ മേഖലയിലെ സ്കൂളുകളിൽനിന്ന് 1,56,574ൽ 1,26,341 പേരും (80.69) എയ്ഡഡ് മേഖലയിലെ 1,76,392ൽ 1,53,560 പേരും (87.06) അൺഎയ്ഡഡ് മേഖലയിലെ 32,981ൽ 25,174പേരും (76.33) ഉന്നതപഠനത്തിന് അർഹരായി. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 11,829 പേരിൽ 9574 പേർ സയൻസ് വിഭാഗത്തിലും 532 പേർ ഹ്യുമാനിറ്റീസ് വിഭാഗത്തിലും 1662 പേർ കോമേഴ്സ് വിഭാഗത്തിലുമാണ്. ഇവരിൽ 8604 പേർ പെൺകുട്ടികളും 3225 പേർ ആൺകുട്ടികളുമാണ്. വിജയ ശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്- 87.22. കുറവ് പത്തനംതിട്ടയിൽ --77.65. 15 ടെക്നിക്കൽ സ്കൂളുകളിൽനിന്ന് 1826 പേർ പരീക്ഷയെഴുതിയതിൽ 1344 പേർ ഉപരിപഠന യോഗ്യത നേടി - 79.08 ശതമാനം. കഴിഞ്ഞ വർഷം ഇത് 78.40 ആയിരുന്നു. കലാമണ്ഡലം ആർട്ട്് ഹയർ സെക്കൻഡറി സ്കൂളിൽ 79 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 68 വിദ്യാർഥികൾ ഉന്നതപഠന യോഗ്യത നേടി. വിജയ ശതമാനം -86.08. കഴിഞ്ഞ വർഷം 79.71 ആയിരുന്നു.
ആരെയും ജയിപ്പിക്കാതെ നാല് സ്കൂളുകൾ
ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരു വിദ്യാർഥിപോലും ജയിക്കാത്ത നാല് സ്കൂളുകൾ. ഒരു സർക്കാർ സ്കൂളിനും മൂന്ന് അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് ഇൗ ഗതി. ചിന്നക്കനാൽ ഗവ. എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 17 പേരും തോറ്റു. കൊട്ടാരക്കര എസ്.ഡി.എ എച്ച്.എസ്, രണ്ടർക്കര എച്ച്.എം ട്രസ്റ്റ് എച്ച്.എസ്.എസ്, പാലക്കാട് കരിമ്പാറ എം.ഇ.എസ് ട്രസ്റ്റ് പബ്ലിക് എച്ച്.എസ്.എസ് എന്നിവയാണ് ‘സംപ്യൂജ്യരെ’ സൃഷ്ടിച്ച അൺഎയ്ഡഡ് സ്കൂളുകൾ. സംസ്ഥാനത്ത് 36 സ്കൂളുകൾക്ക് 30 ശതമാനത്തിനും താഴെയാണ് വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.