പോക്സോ കേസ്: പീഡന ആരോപണം ഉന്നയിച്ച നടി മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ

കൊച്ചി: മു​കേ​ഷ്, ജയസൂര്യ അ​ട​ക്ക​മു​ള്ള ന​ട​ന്മാ​ർ​ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ന​ടി​ പോക്സോ കേസിൽ ജാമ്യം തേടി ഹൈകോടതിയിൽ. താൻ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ തീർപ്പാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകണമെന്നും നടി ആവശ്യപ്പെട്ടു.

ലൈം​ഗി​ക ചൂ​ഷ​ണം ആ​രോ​പി​ച്ച്​ ബ​ന്ധു​വാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാണ് പോ​ക്സോ കേസ്. യു​വ​തി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

പ്രായപൂർത്തിയാകും മുമ്പ് ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്‌ചവെച്ചെന്നും ലൈംഗികാതിക്രമം നടന്നെന്നുമാണ് യുവതിയുടെ പരാതി. 2014ലാണ് സംഭവം. നടി മാഫിയാ ബന്ധമുള്ള ആളാണെന്നും തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

എന്നാല്‍ യുവതിയുടേത് വ്യാജ പരാതിയാണെന്നാണ് നടിയുടെ പ്രതികരണം. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി ആരോപിച്ചു. 

Tags:    
News Summary - POCSO case: actress seeks anticipatory bail in the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.