cpm

സി.പി.എം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി.എം കയ്പമംഗലം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തിധരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 2022ലാണ് പീഡനശ്രമം നടന്നതെന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കയ്പമംഗലം പൊലീസ് കേസെടുത്തത്. അതിനിടെ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ശക്തിധരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കൂരിക്കുഴി പഞ്ഞംപള്ളിയിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - POCSO case against CPM Kaipamangalam local secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.