രാമനാട്ടുകര അപകടത്തിൽ മരിച്ച വലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ

രാമനാട്ടുകര അപകടം: വിശദമായ അന്വേഷണം നടത്തും കമീഷണർ

കോഴിക്കോട്​: രാമനാട്ടുകരയിൽ അഞ്ചു യുവാക്കൾ ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന്​ കോഴിക്കോട് സിറ്റി പോലീസ് കമീഷണർ എവി ജോർജ് പറഞ്ഞു. മരണപ്പെട്ടവരും അപകട ശേഷം പിടിയിലായവരും തമ്മിൽ ബന്ധമുണ്ട് . ചെർപ്പുളശ്ശേരിയിൽ നിന്ന്​ 15 പേർ ഒന്നിച്ച് ലോക് ഡൗൺ കാലത്ത് എന്തിനാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വന്നത് എന്ന കാര്യവും പോലീസ് അന്വേഷിച്ചിട്ടുണ്ട്.

പൊലീസിന് ലഭിച്ച വിവര പ്രകാരം ഇനിയും ചിലരെ ചോദ്യം ചെയ്യേണ്ടി വരും. വിവിധ സ്ഥലങ്ങളിലെ സി സി ടിവി ക്യാമറകളിൽ നിന്നും ലഭ്യമായ നമ്പറുകൾ പ്രകാരമാണ് ചില വാഹനങ്ങൾ പിടികൂടിയത്. പിടിയിലായവരെയും ഇവരുടെ പശ്ചാത്തലവുമെല്ലാം അന്വേഷിച്ചിട്ടുണ്ട്. ഇതിൽ നിന്നും ചില സൂചനകൾ ലഭിച്ചതായും കമ്മീഷണർ അറിയിച്ചു.

മരണപ്പെട്ടവർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നുവോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മറ്റു ശാസ്ത്രീയ പരിശോധനകളിലുമാകും കൃത്യമായി പറയാനാകുക , അപകടം സംഭവിച്ച വാഹനത്തിൽ നിന്നും മദ്യകുപ്പികൾ, സോഡാ കുപ്പികൾ തുടങ്ങിയവയും തൊണ്ടിയായി കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കമ്മീഷണർ മറുപടി നൽകി. ഫറോക്ക് അസി.കമ്മീഷണർ അവധിയായതിനാൽ അപകട സംഭവത്തിൽ മെഡിക്കൽ കോളേജ് അസി. കമീഷണറും വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിൽ കൊണ്ടോട്ടി പോലീസും അന്വേഷണം നടത്തുമെന്നും കമീഷണർ അറിയിച്ചു.

Tags:    
News Summary - police about ramanattukara accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.