കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാടക നൽകാതെ മുങ്ങിയത് വിവാദമായി. മാവൂർ റോഡിലെ ഹോട്ടലിൽ ഒരുദിവസം താമസിച്ച എ.ഡി.ജി.പിയാണ് പണം കൊടുക്കാതെ മടങ്ങിയത്.
ഏപ്രിൽ എട്ടിന് ഒൗദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുനിന്ന് കോഴിക്കോെട്ടത്തിയ എ.ഡി.ജി.പി രാത്രി 11നാണ് ഹോട്ടലിൽ േനരിെട്ടത്തി മുറിയെടുത്തത്. പിറ്റേന്ന് വൈകീട്ട് ഏഴിന് തിരിച്ചുപോവുകയും െചയ്തു. 8519 രൂപയായിരുന്നു മൊത്തം ബിൽതുക. പോകുേമ്പാൾ ബിൽ ജില്ല പൊലീസ് മേധാവിക്ക് നൽകി പണം കൈപ്പറ്റാനാണ് അദ്ദേഹം നിർദേശിച്ചത്.
അടുത്ത ദിവസം ഹോട്ടൽ അധികൃതർ ബിൽ ജില്ല പൊലീസ് മേധാവിക്ക് നൽകിയെങ്കിലും തുക അടക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ബിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് അയക്കാമെന്നും അന്നത്തെ കമീഷണർ അറിയിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതായതോടെയാണ് സംഭവം പുറത്തുവന്നത്. പ്രശ്നം കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ തങ്ങളാരോടും പരാതി പറഞ്ഞിട്ടില്ലെന്നാണ് ഹോട്ടൽ മാനേജ്മെൻറ് പറയുന്നത്. അതേസമയം, ഇത്തരത്തിലൊരു സംഭവം തെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് നിലവിലെ ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ പ്രതികരിച്ചു. അതിനിടെ, ഇൻറലിജൻസ് എ.ഡി.ജി.പി മുഹമ്മദ് യാസീൻ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ ആരോ ഹോട്ടൽ ബില്ല് അടച്ചതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.