'പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം; വാഗ്ദാനങ്ങൾ പലതായിരിക്കും, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക'

ർധിച്ചുവരുന്ന പണമിരട്ടിപ്പ്, മണി ചെയിൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കണമെന്നും അഥവാ, പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൊലീസ് പറയുന്നു.

'പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം... അങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്' -പൊലീസ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.


Full View

തട്ടിപ്പാണെന്നറിയാതെ ചെറിയ തുകകൾ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുകയും, ഇതുവഴി വലിയ തുകകൾ നിക്ഷേപിക്കുമ്പോൾ തട്ടിപ്പുകാർ പണവുമായി മുങ്ങുന്നതുമാണ് രീതി. സമീപകാലത്ത് നിരവധി പേർക്ക് ഈ രീതിയിൽ പണം നഷ്ടമായത്. 

Tags:    
News Summary - Police alert against money scam through online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.