കൊല്ലം: സംസ്ഥാനത്ത് പൊലീസ് സേനാംഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ ആശങ്കജനകമാണെന്ന് കേരള പൊലീസ് അസോസിയേഷൻ. വ്യക്തിപരമായ കാരണങ്ങൾ മാത്രമല്ല, തൊഴിലിടത്തെ സാഹചര്യങ്ങൾ കൂടി പൊലീസുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇടയാക ്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു, ജനറൽ സെക്രട്ടറി പി.ജി. അനിൽ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമീപകാലത്ത് 66 പേരാണ് ആത്മഹത്യ ചെയ്തത്. അമിതജോലി ഭാരം, ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത എന്നിവ കടുത്ത മാനസിക സമ്മർദത്തിലാക്കുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിഷ്കർഷയുള്ള നാട്ടിൽ, പൊലീസുകാർക്ക് തെൻറ തൊഴിലിടത്തുനിന്ന് മാന്യമായ പെരുമാറ്റം കിട്ടുന്നില്ല. ഏറക്കുറെ ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്നിരിക്കെയാണ് റാങ്ക് വ്യത്യാസത്തിെൻറ പേരിൽ മേലുദ്യോഗസ്ഥനിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നത്. ക്രമസമാധാന ചുമതല മാത്രമുണ്ടായിരുന്ന 1988 ലെ എണ്ണമാണ് ഇേപ്പാഴുമുള്ളത്. ഇപ്പോൾ അതിനു പുറമെ, മറ്റു പല ചുമതലകളും കൂടി വന്നു. എട്ടുമണിക്കൂർ ജോലി എന്നത് ഇനിയും പൂർണമായി നടപ്പായില്ല.
മാധ്യമങ്ങളുടെ കുറ്റവിചാരണ, സ്േറ്റഷനിലെ വേട്ടയാടലുകൾ എന്നിവ കൂടി വരുേമ്പാൾ പലർക്കും പിടിച്ചുനിൽക്കാനാകുന്നില്ലെന്നും അവർ പറഞ്ഞു. ജോയൻറ് സെക്രട്ടറി കെ.ഐ. മാർട്ടിൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജിജു.സി. നായർ, ചെയർമാൻ എസ്. അജിത്കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.