പൊലീസ്​ അസോസിയേഷൻ രക്​തസാക്ഷി സ്​തൂപത്തി​െൻറ നിറം മാറ്റി

കോഴിക്കോട്​: പൊലീസിൽ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇൻറലിജൻസ് റിപ്പോർട്ട്​ നൽകിയതിനു പിറകെ രക്​തസാക്ഷി സ്​തൂപത്തി​​​​​െൻറ നിറം മാറ്റി. കോഴിക്കോട്​ പൊലീസ്​ അസോസിയേഷൻ സ​മ്മേളനം നഗരിയിലെ ചുവപ്പ്​ നിറത്തിലുണ്ടായിരുന്ന സ്​തൂപം നീലയും ചുവപ്പുമായാണ്​ മാറ്റിയത്​. സ്​തൂപത്തി​​​​​െൻറ അടിഭാഗം നീല നിറമാക്കുകയായിരുന്നു. രക്​തസാക്ഷികൾ സിന്ദാബാദ്​ എന്ന മുദ്രാവാക്യം​ പൊലീസ്​ അസോസിയേഷൻ സിന്ദാബാദ്​ എന്നാക്കി മാറ്റുകയും ചെയ്​തിട്ടുണ്ട്​. നീലയാണ്​ പൊലീസ്​ അംഗീകരിച്ച നിറം. 

കേരള പൊലീസ് അസോസിയേഷ​​​​​​െൻറ എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ ചുവന്ന സ്തൂപം നിർമിച്ച് രക്തസാക്ഷികൾ അഭിവാദ്യം അര്‍പ്പിച്ചത്​ വിവാദമായിരുന്നു. വിമർശനം ഉയർന്നതിനി​െടയാണ്​ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ടും നൽകിയത്​. പൊലീസി​​​​​െൻറ പോക്ക് ശരിയല്ലെന്നും അടിയന്തര ശ്രദ്ധവേണമെന്നും ആവശ്യപ്പെട്ട്​ ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്​.

അസോസിയേഷൻ  സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്​മരണവും മുദ്രാവാക്യം വിളിയും ചട്ടവിരുദ്ധമാണ്. ജീവന്‍ ബലിയര്‍പ്പിക്കുന്ന പൊലീസുകാരെ അനുസ്മരിക്കാൻ പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക സംവിധാനമുള്ളപ്പോൾ രാഷ്​ട്രീയപാര്‍ട്ടികളെപ്പോലെ ചടങ്ങ്​ സംഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും​ റിപ്പോർട്ടിൽ പറയുന്നു. രാഷ്​ട്രീയേതര സംഘടനയായി പ്രവര്‍ത്തിക്കണമെന്ന വ്യവസ്​ഥ പാലിക്കപ്പെടുന്നില്ല. മുൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അസോസിയേഷൻ നേതാക്കൾ അധിക്ഷേപിച്ച് പ്രസംഗിക്കുന്നത് ശരിയല്ല. സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്നും ഇൻറലിജൻസ് ആവശ്യപ്പെടുന്നു. 

പൊലീസ് അസോസിയേഷൻ ലോഗോയില്‍ നീലക്കുപകരം ചുവപ്പ് നിറം ഉപയോഗിച്ചെന്നും നിയമാവലിയിൽ മാറ്റം വരുത്തിവേണമായിരുന്നു ലോഗോ മാറ്റാനെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻറലിജൻസ്​ റിപ്പോർട്ട്​ പുറത്തു വന്നതോടെ ഉന്നതതല ഇടപെടലിനെ തുടർന്നാണ്​ സ്​തൂപത്തി​​​​​െൻറ നിറം മാറ്റിയതെന്നാണ്​ സൂചന. 

Tags:    
News Summary - Police Association Martyrs - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.