കൽപ്പറ്റ: വയനാട് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവാവിനെ മർദിച്ചതായി ആരോപണം. പ ി ഗഗാറിെൻറ മകൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്നാണ് വൈത്തിരി സ്വദേശി ജോൺ പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ ജേ ാൺ വൈത്തിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
ഭാര്യയുടെ മരണത്തിൽ ഗഗാറിെൻറ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോൺ എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് തന്നെ മർദിച്ചതെന്ന് ജോൺ പറഞ്ഞു.
ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കമുണ്ടാക്കുകയും വാഹനം തടഞ്ഞ് ജോണിനെ സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു. വൈത്തിരി പഞ്ചായത്ത് മെമ്പർ എൽസിയും സംഘത്തിലുണ്ടായിരുന്നെന്ന് ജോൺ പറഞ്ഞു.
ജോണിെൻറ ഭാര്യ സക്കീനയെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജോൺ എസ്.പി ഉൾപ്പെടെയുളളവർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം ലഭിച്ച
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് സക്കീനക്ക് മർദനമേറ്റതായി സൂചിപ്പിച്ചിരുന്നു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.