???? ???????

ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന്​: ഡോ. ഷിനു ശ്യാമളനെതിരെ കേസ്​

തൃശൂർ: കോവിഡ് 19 രോഗലക്ഷണവുമായി താൻ ജോലി ചെയ്യുന്ന ക്ലിനിക്കിലെത്തിയ യുവാവിനെക്കുറിച്ച് പറഞ്ഞ തൃശൂരിലെ ഡോ. ഷ ിനു ശ്യാമളനെതിരെ പൊലീസ്​ കേസെടുത്തു. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്ന്​ വാടാനപ്പള്ളി പൊലീസാണ് കേസെടുത് തത്. തെറ്റായ വാർത്ത നൽകി ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ്​ നടപടി. പരാമർശത്തെ തുടർന്ന് ഷി നുവിനെ ക്ലിനിക്ക് ഉടമ പിരിച്ച് വിട്ടിരുന്നു. ​

തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് 19 രോഗലക്ഷണങ്ങളോടെ എത്തിയ ആളെക്കുറിച്ച വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും രോഗിയെ കുറിച്ച് തളിക്കുളം പഞ്ചായത്ത് പ്രസിഡൻറിനെ ഉൾപ്പെടെ വിവരങ്ങൾ അറിയിച്ചിരുന്നെന്നുമാണ്​​ ഷിനു ശ്യാമളൻ പറഞ്ഞത്​. രോഗ ലക്ഷണങ്ങളോടെ എത്തിയ ആള്‍ ഖത്തറിലേക്ക് പോയെന്ന വിവരം ലഭിച്ചതായും ഇവർ പറഞ്ഞിരുന്നു. ഇതാണ്​ വിനയായത്​. ഷിനു ശ്യാമള​​െൻറ വാദം തള്ളി പഞ്ചായത്ത് പ്രസിഡൻറ്​ സജിത രംഗത്തെത്തിയിരുന്നു.

തെറ്റായ വിവരം പങ്കുവെച്ച്​ ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരേയും അപകീർത്തിപ്പെടുത്തുന്ന വിധം മാധ്യമങ്ങളിൽ പരാമർശം നടത്തിയതായി കാണിച്ച്​​ ഷിനു ശ്യാമളനെതിരെ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കോവിഡ്-19 വൈറസ് ബാധക്കെതിരായ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും പരിശ്രമിക്കുന്ന സാഹചര്യത്തിൽ മനഃപൂർവം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടന്നതെന്ന് ഡി.എം.ഒ യുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തന്നെ പിരിച്ചു വിട്ട നടപടിക്കെതിരെ ഷിനു ശ്യാമളൻ ഫേസ്​ബുക്കിൽ പ്രതികരിച്ചിരുന്നു. രോഗിയുടെയോ ക്ലിനിക്കിന്‍റെയോ വിശദാംശം പുറത്തു വിട്ടിട്ടില്ലെന്നും മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളതെന്നും ഷിനു ചോദിച്ചിരുന്നു.

‘അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാർഥമായ ചോദ്യങ്ങൾ. നിങ്ങൾക്ക് ബിസിനസ് മാത്രമാണ് ആരോഗ്യ രംഗം. ക്ഷമിക്കണം. ഇനിയും തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും’ -ഷിനു ഫേസ്ബുക്കിൽ കുറിച്ചു. തന്‍റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് കുഴപ്പമില്ല. പക്ഷെ തനിക്ക് ജോലി പോയി. ചെയ്ത കാര്യത്തിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവർ പ്രതികരിച്ചിരുന്നു.

Tags:    
News Summary - police case against Dr.Shinu shyamalan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.