പണ്ട്​ സതി, ഇപ്പോൾ തെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരായ ഫേസ്ബുക്ക്​ പോസ്റ്റിനെതിരെ കേസ്

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്​ കേസ്​. പ്ലാനിങ്​ ആൻഡ്​ എക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി വക്കം സെന്നിനെതിരെ തൃക്കാക്കര പൊലീസാണ്​ കേസെടുത്തത്​.

സി.പി.എം അനുകൂല സംഘടന നേതാവാണിയാളെന്ന്​ പരാതി നൽകിയ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു. ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജെബി മേത്തറിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.

പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തുചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണെന്നും യു.ഡി.എഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടുകയായിരുന്നു എന്നും വക്കം സെൻ ഫേസ്ബുക്കിൽ എഴുതിയതായാണ്​ പരാതി.

Tags:    
News Summary - police case for fb post against uma thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.