കായംകുളം: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വള്ളികുന് നം പൊലീസ് സ്റ്റേഷന് മുന്നിൽ വിമുക്തഭടെൻറ ആത്മഹത്യശ്രമം. പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്താനുള്ള ശ്രമം നാട്ടുകാരുടെയും പൊലീസുകാരുടെയും അവസരോചിത ഇടപെടലിൽ വ ിഫലമായി.
വള്ളികുന്നം ഇലിപ്പക്കുളം നഗരൂർ വടക്കതിൽ രാജുവാണ് (54) ആത്മഹത്യശ്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30 ഒാടെയായിരുന്നു സംഭവം. ശബരിമലയിൽ ജോലിക്ക് പോകാനായി 13ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. അന്ന് രാത്രി മദ്യപിച്ച് വാഹനം ഒാടിച്ചതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഇതിൽ തീർപ്പായശേഷമേ സർട്ടിഫിക്കറ്റ് നൽകാനാകൂവെന്ന പൊലീസ് നിലപാടാണ് രാജുവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഭീഷണി മുഴക്കി മടങ്ങി പെട്രോളുമായി സ്റ്റേഷൻ കവാടത്തിൽ എത്തി ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
സിഗററ്റ് ലാംപ് കത്തിക്കാനായി ഉയർത്തുന്നതിനിടെ സ്റ്റേഷന് മുന്നിൽ നിന്നവർ വട്ടംപിടിച്ചതോടെയാണ് അപകടം ഒഴിവായത്. പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി വൈദ്യപരിശോധനക്ക് വിധേയനാക്കി. ആത്മഹത്യശ്രമത്തിന് കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.