പൊലിസ് ഡ്രൈവറെ മർദിച്ച കേസ്​: എഫ്​.​െഎ.ആർ റദ്ദാക്കണമെന്ന ഹരജി ഇന്ന്​ പരിഗണിക്കും

കൊച്ചി: തിരുവനന്തപുരത്തെ പൊലിസ് ഡ്രൈവർ ഗവാസ്കറേ മർദിച്ച കേസിൽ ​എഫ്​.​െഎ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എ.ഡി.ജി.പി സുധേഷി​​​െൻറ മകൾ നൽകിയ ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കും. പെൺകുട്ടി തനിക്കെതിരെ നൽകിയ കേസിൽ ​എഫ്​.​െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കറും സമർപ്പിച്ച ഹരജിയും ഹൈകോടതി ഇന്ന്​ പരിഗണിക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് ഗവാസ്കറി​​​െൻറ വാദം.  ഗവാസ്​കറെ മർദിച്ചിട്ടില്ലെന്ന്​ എ.ഡി.ജി.പിയുടെ മകളും വാദിക്കുന്നു. ചീഫ് ജസ്റ്റിസി​​​െൻറ അനുമതിയോടെയാണ് രണ്ടു പരാതികളും ഒരു ബഞ്ച് പരിഗണിക്കുന്നത്. 

എ.ഡി.ജി.പിയുടെ മകളായതുകൊണ്ട് കേസുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി നേരത്തെ വാദത്തിനിടെ ചോദിച്ചിരുന്നു.  കേസ് ഡയറിയും, മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു

Tags:    
News Summary - Police Driver Gavasker's case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.