കൊച്ചി: അമേരിക്കയിൽ മകെൻറ വളർത്തുമകളുടെ തിരോധാനവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും സത്യമാകരുതേ എന്ന പ്രാർഥനയിലാണ് മാതാപിതാക്കൾ. മകൻ ഫോണിൽ അറിയിച്ചതുതന്നെയാണ് സത്യമെന്ന് വിശ്വസിക്കാനാണ് അവരുടെ ശ്രമം. വാർത്ത അറിഞ്ഞതുമുതൽ ദമ്പതികൾ ആശങ്കകൾക്ക് നടുവിലാണ്.
വൈറ്റില എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് മാത്യുവിെൻറ മകനാണ് അമേരിക്കയിലെ ടെക്സസിൽ മൂന്നുവയസ്സുകാരി ഷെറിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള വളർത്തച്ഛൻ വെസ്ലി. പാൽ കുടിക്കാത്തതിന് വീടിന് പുറത്ത് നിർത്തിയ കുഞ്ഞിനെ സംശയകരമായ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. അറസ്റ്റിലായ വെസ്ലി ജാമ്യത്തിലാണ്.
നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജീവനക്കാരനാണ് മാത്യു. ഭാര്യക്കൊപ്പം വൈറ്റിലയിലെ വീട്ടിലാണ് താമസം. പത്തു വർഷത്തിലേറെയായി വെസ്ലിയും കുടുംബവും ടെക്സസിലാണ്. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് വെസ്ലി വീട്ടിലേക്ക് വിളിച്ചിരുന്നതായി മാത്യു പറഞ്ഞു. മകളെ സ്നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേൾക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ട് പറഞ്ഞത്രേ.
കുഞ്ഞിന് പ്രായത്തിന് അനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളിൽ കുട്ടികളെ പരിശോധനക്ക് ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാൽ കുടിക്കാൻ നിർബന്ധിച്ചിരുന്നത്. പുറത്ത് നിർത്തിയ കുഞ്ഞ് തനിയെ മടങ്ങി എത്തുമെന്നാണ് കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെവന്നപ്പോൾ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഇൗ മാസം ഏഴിന് പുലർച്ച മൂേന്നാടെയാണ് സംഭവം. എന്നാൽ, അഞ്ചുമണിക്കൂർ കഴിഞ്ഞ് മാത്രമാണ് വെസ്ലി സംഭവം പൊലീസിൽ അറിയിച്ചത്. ഇതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
വീടിന് പിന്നിൽ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിർത്തിയതെന്ന് വെസ്ലി പറയുന്നു. ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് വെസ്ലിക്ക് വിശ്വസനീയ മറുപടിയില്ല. ഇവിടെ കുഞ്ഞിനെ വലിച്ചിഴച്ചതിെൻറയോ മറ്റോ ലക്ഷണങ്ങളൊന്നുമില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുേമ്പാൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയിൽ പ്രകടമായില്ലെന്നതും പൊലീസിെൻറ സംശയങ്ങൾ ബലപ്പെടുത്തി.
ഷെറിനെ ദത്തെടുത്തത് ബിഹാറിൽനിന്ന്
കാണാതായ വളർത്തുമകൾ ഷെറിനെ വെസ്ലിയും ഭാര്യ സിനിയും ചേർന്ന് ദത്തെടുത്തത് ബിഹാറിൽനിന്ന്. ഒന്നര വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ഗയ ജില്ലയിലാണ് കണ്ടെത്തിയത്. സരസ്വതി എന്നായിരുന്നു പേര്. 2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനക്ക് കുട്ടിയെ കൈമാറി. നളന്ദയിലെ ബാല സംരക്ഷണകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ജൂൺ 23നാണ് ദമ്പതികൾ കുഞ്ഞിനെ ദത്തെടുത്ത് അമേരിക്കയിൽ െകാണ്ടുപോയതെന്നാണ് വിവരം.
ഷെറിന് പ്രായത്തിനനുസരിച്ചുള്ള ശാരീരിക-മാനസിക വളർച്ച ഉണ്ടായിരുന്നില്ല. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.