വാളയാർ കേസിൽ കുറ്റം ഏറ്റെടുക്കാൻ പൊലീസ്​ നിർബന്ധിച്ചെന്ന്​ പെൺകുട്ടികളുടെ അച്​ഛൻ

പാലക്കാട്​: വാളയാറിൽ സഹോദരിമാർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ. പെൺകുട്ടികൾ കൊല്ല​​പ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്​.പി സോജൻ നിർബന്ധിച്ചതായാണ്​ വെളിപ്പെടുത്തൽ.

പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും കേസ്​ ഏറ്റെടുക്കുകയാണെങ്കിൽ തന്നെ രക്ഷപ്പെടുത്താമെന്നും​​ സോജന്‍ വാഗ്​ദാനം ചെയ്​തതായും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ഥലത്ത്​ താനും ആത്മഹത്യക്ക്​ ശ്രമിച്ചിരുന്നതായും ഭാര്യയുടെ ശ്രദ്ധയിൽപെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പെൺകു​ട്ടികളുടെ അച്ഛൻ​ പറഞ്ഞു.

കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈ.എസ്.പി സോജന്‍ ശ്രമിച്ചതെന്നും​ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.

കേസിലെ പ്രതികളെ വെറുതെ വിട്ടിട്ട്​ ഇന്നേക്ക്​ ഒരു വർഷം തികയുകയാണ്​. തങ്ങൾക്ക്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹ സമരം തുടങ്ങിയിട്ടുണ്ട്​. ഈ മാസം 31 വരെ സമരം തുടരും. വി.കെ. ശ്രീകണ്ഠൻ എം.പി, സി.ആർ. നീലകണ്​ഠൻ തുടങ്ങി നിരവധി പേർ ഐക്യദാർഢ്യവുമായി സമര പന്തലിലെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.