കഴക്കൂട്ടം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അകാരണമായി മർദിച്ചതായി പരാതി. കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ യു.വി. ഷിബുകുമാറിനാണ് (40) മർദനമേറ്റത്. സംഭവം വിവാദമായതോടെ കഴക്കൂട്ടം എസ്.ഐ വിമലിനെ സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജോലികഴിഞ്ഞ് കഴക്കൂട്ടം റെയിൽവേ മേൽപാലത്തിന് കീഴെയുള്ള സർവിസ് റോഡ് വഴി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. എസ്.ഐമാരായ വിമലും വിഷ്ണുവും അടങ്ങിയ പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. കാറിൽനിന്ന് ചാടിയിറങ്ങിയ എസ്.ഐ വിഷ്ണുവാണ് പ്രകോപനമില്ലാതെ തന്നെ മർദിച്ചതെന്നാണ് ഷിബുകുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഷിബുകുമാറിെൻറ ശരീരമാസകലം ലാത്തികൊണ്ടുള്ള മർദനത്തിെൻറ പാടുകളും ക്ഷതവുമുണ്ട്. എന്നാൽ, സ്ഥലത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വിളിച്ചറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ ഷിബുകുമാർ റസിഡൻസ് അസോസിയേഷൻ ഭാരവാഹിയാണ്. അസോസിയേഷെൻറ ഭാഗത്തുനിന്ന് അങ്ങനെയൊരു പരാതി കൊടുത്തതായി അറിയില്ലെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.