ആലപ്പുഴ: അമ്മയെപ്പോലെ കരുതി അപരിചിതയായ വയോധികയെ മാളികപ്പുറത്തെ അയ്യപ്പനെ തൊഴാൻ സഹായിച്ച ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ.പി. സതീഷ്, താനൊരിക്കലും സമൂഹമാധ്യമ വിചാരണക്ക് വിധേയമാകുമെന്ന് കരുതിയിരിക്കില്ല. ചേർത്തല ട്രാഫിക് എൻഫോഴ്സ്മെൻറ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസറായ ചേർത്തല സ്വദേശി സതീഷ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരമാണ് തനിക്ക് ഒന്നുകൂടി അയ്യപ്പനെ തൊഴണമെന്ന് പറഞ്ഞ് വയോധിക എത്തുന്നത്. ഇവരെ മതിയാവോളം തൊഴാൻ സഹായിക്കുകയും പ്രസാദവും വാങ്ങിനൽകുകയും ചെയ്തു. മഴയുണ്ടായിരുന്നതിനാൽ കൈയിലെ തോർത്ത് തലയിലിട്ട് കൊടുത്താണ് സതീഷ് അവരെ മടക്കിയത്.ഇതിനിടയിൽ ആരോ എടുത്ത ചിത്രം പൊലീസ് സൈറ്റിൽ വന്നു.
അഭിനന്ദിച്ചവർെക്കാപ്പം പരിഹാസങ്ങളും ആക്ഷേപങ്ങളുമായി ചില കമൻറുകൾ വന്നപ്പോൾ 32കാരനായ സതീഷിന് കടുത്ത നിരാശ തോന്നി. ഇതിൽ മനംനൊന്ത് അദ്ദേഹമിട്ട ഫെയ്സ് ബുക്ക് പോസ്റ്റിൽ നിറയുന്നത് ആത്മാർഥത ചോദ്യംചെയ്തതിലുള്ള സങ്കടം മാത്രം.ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്: മാതൃസ്നേഹത്തിെൻറ വിലയറിയാത്ത, രാഷ്ട്രീയ അന്ധത ബാധിച്ച, നെഗ്റ്റിവ് കമൻറിട്ടവരോട് സഹതാപംമാത്രം. ആ അമ്മ തൃശൂർ ഉള്ളതാണെന്ന് മാത്രമറിയാം. ഫോട്ടോഷൂട്ട് ആണെന്ന് അഭിപ്രായമുള്ളവർക്ക് എന്നെക്കുറിച്ചോ അവരെക്കുറിച്ചോ അന്വേഷിച്ചറിയാം.
പരിപാവന സന്നിധിയിൽ സേവനമനസ്സുമായായി ഇനിയും തുടരും. വിഷം ചീറ്റുന്ന രാഷ്ട്രീയചിന്തകർ ദയവുചെയ്ത് കുറച്ച് അകലം പാലിക്കുക.സഹായം ആഗ്രഹിക്കുന്ന ഓരോ കണ്ണിനുമുന്നിലും നിറപുഞ്ചിരിയോടെ ഞാൻ അല്ലെങ്കിൽ മറ്റൊരു കാക്കിധാരി ഉണ്ടാവും. സമൂഹത്തിന് ഒരു പ്രയോജനവുമില്ലാത്ത, ഫോട്ടോക്കുകീഴെ വിമർശനം മാത്രം തൊഴിലാക്കി നടക്കുന്ന, എണ്ണത്തിൽ ചുരുങ്ങിയ യുവത്വങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കോ കേരള പൊലീസിനോ ഉണ്ടെന്നു തോന്നുന്നില്ല.200ലേറെ പേർ ഷെയർ ചെയ്ത പോസ്റ്റ് കണ്ട് വിദേശങ്ങളിൽനിന്നടക്കം ലഭിക്കുന്ന പിന്തുണ ആശ്വാസത്തോടൊപ്പം കരുത്ത് പകരുന്നുണ്ടെന്ന് സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.