ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരില്‍ ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരെ പതിനെട്ടാം പടിയില്‍ സഹായിക്കാന്‍ പി.പി.ഇ കിറ്റ് ധരിച്ച പൊലീസ് സേനാംഗവും.
പി.പി.ഇ കിറ്റ് ധരിച്ച ഓരോ പൊലീസ് സേനാംഗങ്ങള്‍ വീതം പതിനെട്ടാം പടിക്ക് താഴെയും മുകളിലുമായി സേവനത്തിനുണ്ട്. കൂടാതെ വലിയ നടപ്പന്തല്‍ ആരംഭിക്കുന്ന ഭാഗത്തും പി.പി.ഇ കിറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് സേവനത്തിനുണ്ട്.
പതിനെട്ടാംപടി കയറുമ്പോള്‍ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന തീര്‍ഥാടകരെ പിടിച്ചു കയറ്റുന്നത് ഉള്‍പ്പെടെയുള്ള സഹായമാണ് സേനാംഗങ്ങള്‍ നല്‍കുന്നത്. ദിവസവും രണ്ടു ഷിഫ്ടിലാണ് പതിനെട്ടാം പടിയിലും വലിയ നടപ്പന്തലിലും പി.പി.ഇ കിറ്റ് ധരിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നത്.
കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 60 മുതല്‍ 90 തീര്‍ഥാടകരെ പടി കയറാന്‍ പൊലീസ് സഹായിച്ചിരുന്നു. വളരെ ശ്രമകരമായ ഈ ജോലിക്കായി ഒരു ഷിഫ്റ്റില്‍ 12 പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടായിരുന്നു. എന്നാൽ, തീർഥാടകരുടെ എണ്ണം നിയന്ത്രിച്ചതോടെ ഇത്തവണ പതിനെട്ടാം പടിയിൽ പൊലീസിെൻറ ജോലി ഭാരവും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.