സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്ന പൊലീസുകാർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിൽ ഡി.ജി.പിയുടെ മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കി.

അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകാവൂ എന്നും അതിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, അനുമതിക്കായി അപേക്ഷിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്. അഭിനയിക്കാൻ പ്രത്യേക ഫോമിൽ ഒരുമാസം മുമ്പേ അപേക്ഷ നല്‍കണമെന്ന് സർക്കുലറിൽ സൂചിപ്പിച്ചു.

Tags:    
News Summary - Police officers should not act in films and serials without prior permission - DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.