പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച േപാപ്പുലർ ഫിനാൻസിെൻറ കോന്നി വകയാറിലുള്ള ഹെഡ് ഓഫീസിൽ പൊലീസ് റെയ്ഡ്. നൂറുകണക്കിന് നിക്ഷേപകർ സ്ഥലത്ത് തടിച്ചുകൂടി. ഇവരെ പൊലീസ് വിരട്ടിയോടിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് അടൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ റെയ്ഡ് തുടങ്ങിയത്. നിക്ഷേപകർ സംഘടിച്ച് രാവിലെ സ്ഥാപനത്തിനു മുന്നിൽ സത്യാഗ്രഹം നടത്താനിരിക്കെയാണ് പൊലീസ് റെയ്ഡിനെത്തിയത്. നിക്ഷേപകർ സ്ഥാപനത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനിടെ സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിന് പരിഗണിക്കാൻ മാറ്റി. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്. സ്ഥാപനം 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പത്തനംതിട്ട എസ്.പി കെ. ജി ൈസമൺ പറഞ്ഞു. നിക്ഷേപകരുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം സ്ഥാപനത്തിനും ഉടമക്കുമെതിരെ വഞ്ചനാ കേസ് ചുമത്തിയതായും എസ്.പി പറഞ്ഞു.
പോപ്പുലർ ഫിനാൻസിന് സംസ്ഥാനത്തുമാത്രം 270 ശാഖകളുണ്ട്. ഇവക്ക് പുറമെ തമിഴ്നാട്ടിൽ 18ഉും കർണാടകത്തിൽ 22ഉും മഹാരാഷ്ട്രയിൽ ഒമ്പതും ഹരിയാനയിൽ ആറും ശാഖകളുള്ളതായി ഇവരുടെ വെബ്സൈറ്റിലുണ്ട്. ബ്രാഞ്ചുകളുടെ പത്രാസും പരസ്യവുമാണ് നിക്ഷേപകരെ കുഴിയിൽ ചാടിച്ചത്. നിക്ഷേപകർക്ക് ഒമ്പത് കടലാസ് കമ്പനികളുടെ ഷെയർ ആണ് നൽകി പറ്റിച്ചത്. നിക്ഷേപത്തിന് പകരം ഷെയർ ആണ് താങ്കളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല . 15 ഉം 18 ഉം ശതമാനം പലിശ കിട്ടും എന്നറിഞ്ഞപ്പോൾ കണ്ണുംപൂട്ടി നിക്ഷേപം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.