Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപ്പുലർ ഫിനാൻസി​െൻറ...

പോപ്പുലർ ഫിനാൻസി​െൻറ ആസ്​ഥാനത്ത്​ പൊലീസ്​ റെയ്​ഡ്​; നിക്ഷേപകർ തള്ളിക്കയറി

text_fields
bookmark_border
പോപ്പുലർ ഫിനാൻസി​െൻറ ആസ്​ഥാനത്ത്​ പൊലീസ്​ റെയ്​ഡ്​; നിക്ഷേപകർ തള്ളിക്കയറി
cancel

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്​ പ്രവർത്തനം നിലച്ച േപാപ്പുലർ ഫിനാൻസി​െൻറ കോന്നി വകയാറിലുള്ള ഹെഡ്​ ഓഫീസിൽ പൊലീസ്​ റെയ്​ഡ്​. നൂറുകണക്കിന്​ നിക്ഷേപകർ സ്​ഥലത്ത്​ തടിച്ചുകൂടി. ഇവരെ പൊലീസ്​ വിരട്ടിയോടിച്ചു. വെള്ളിയാഴ്​ച രാവിലെ 10.30 ഓടെയാണ്​ അടൂർ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിൽ റെയ്​ഡ്​ തുടങ്ങിയത്​. നിക്ഷേപകർ സംഘടിച്ച്​ രാവിലെ സ്​ഥാപനത്തിനു മുന്നിൽ സത്യാഗ്രഹം നടത്താനിരിക്കെയാണ്​ പൊലീസ്​ റെയ്​ഡിനെത്തിയത്​. നിക്ഷേപകർ സ്​ഥാപനത്തിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ്​ ലാത്തിവീശുകയായിരുന്നു. വൻ പൊലീസ്​ സംഘം​ സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

അതിനിടെ സ്​ഥാപന ഉടമ പത്തനംതിട്ട സബ്​കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്​തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിന്​ പരിഗണിക്കാൻ മാറ്റി. സംസ്​ഥാനത്തും ഇതര സംസ്​ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്​. സ്​ഥാപനം 2000 കോടി രൂപയുടെ തട്ടിപ്പ്​ നടത്തിയതായാണ്​ പ്രാഥമിക നിഗമനമെന്ന്​ പത്തനംതിട്ട എസ്​.പി കെ. ജി ​ൈസമൺ പറഞ്ഞു. നിക്ഷേപകരുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം സ്​ഥാപനത്തിനും ഉടമക്കുമെതിരെ വഞ്ചനാ കേസ്​ ചുമത്തിയതായും എസ്​.പി പറഞ്ഞു.

പോപ്പുലർ ഫിനാൻസിന്​ സംസ്​ഥാനത്തുമാത്രം​ 270 ശാഖകളുണ്ട്​. ഇവക്ക്​ പുറമെ തമിഴ്​നാട്ടിൽ 18ഉും കർണാടകത്തിൽ 22ഉും മഹാരാഷ്​ട്രയിൽ ഒമ്പതും ഹരിയാനയിൽ ആറും ശാഖകളുള്ളതായി ഇവരുടെ വെബ്​സൈറ്റിലുണ്ട്​. ബ്രാഞ്ചുകളുടെ പത്രാസും പരസ്യവുമാണ് നിക്ഷേപകരെ കുഴിയിൽ ചാടിച്ചത്. നിക്ഷേപകർക്ക്​ ഒമ്പത്​ കടലാസ് കമ്പനികളുടെ ഷെയർ ആണ് നൽകി പറ്റിച്ചത്. നിക്ഷേപത്തിന് പകരം ഷെയർ ആണ് താങ്കളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല . 15 ഉം 18 ഉം ശതമാനം പലിശ കിട്ടും എന്നറിഞ്ഞപ്പോൾ കണ്ണുംപൂട്ടി നിക്ഷേപം നടത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidpopular finance
Next Story