തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസി െൻറ തുടർനടപടി പൊലീസ് അവസാനിപ്പിച്ചു. സെൻകുമാർ സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായക്ക് നൽകിയ പരാതിയില െ ആരോപണങ്ങൾ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാധ്യമപ്രവർത്തകർക്കെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോ ചന, കൈയേറ്റം ചെയ്യൽ എന്നീ ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമായതായി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേൻറാൺമെൻറ് സി.ഐ അനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോഒാഡിനേറ്റിങ് എഡിറ്റർ പി.ജി. സുരേഷ് കുമാർ, കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദ് എന്നിവർക്കെതിരെയാണ് കേൻറാൺമെൻറ് പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞമാസം 16ന് തിരുവനന്തപുരം പ്രസ്ക്ലബിൽ സെൻകുമാർ നടത്തിയ വാർത്തസമ്മേളനമാണ് വിവാദമായത്. ചോദ്യംചോദിച്ച റഷീദിനോട് സെൻകുമാർ കയർക്കുകയും അനുയായികൾ റഷീദിനെ കായികമായി നേരിടുകയും ചെയ്തു. ഇൗ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് പി.ജി. സുരേഷ്കുമാർ പ്രതികരിച്ചത്.
റഷീദിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ടി.പി. സെൻകുമാർ, ബി.ഡി.ജെ.എസ് മുൻ നേതാവ് സുഭാഷ് വാസു എന്നിവർക്കെതിരെ കേൻറാൺമെൻറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെൻകുമാർ മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുത്തത്. വിഷയം വിവാദമായതോടെ കേസ് അവസാനിപ്പിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.