കപ്പല്‍ ചാലില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കോസ്റ്റല്‍ പൊലീസ് രക്ഷകരായി


മട്ടാഞ്ചേരി: അപകടം ഒളിഞ്ഞിരിക്കുന്ന കൊച്ചി കായലില്‍ കപ്പല്‍ ചാലിനുകുറകെ നീന്താനിറങ്ങി അപകടത്തില്‍പെട്ട മൂന്ന് വിദ്യാര്‍ഥികളെ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശികളായ പി.എസ്. ഷമാസ് (17), ജി. അസ്ലം (15), പി.എ. യാസിര്‍ (15) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഡി. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ കരക്കത്തെിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

സ്കൂളില്ലാത്തതിനത്തെുടര്‍ന്ന് മൂന്നുപേരും ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പഴയ ഹാര്‍ബര്‍ ജെട്ടിയില്‍ എത്തുകയും അവിടെനിന്ന് മറുകരയിലേക്ക് നീന്തുകയുമായിരുന്നു.

എന്നാല്‍, കപ്പല്‍ ചാലായ കായലില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. നീന്തി കുറച്ച് കഴിഞ്ഞപ്പോള്‍ മൂന്നുപേരും തളര്‍ന്നു.
ചുഴിയുള്ള ഭാഗമായ ഡഫറിന്‍ പോയന്‍റിനടുത്തത്തെിയപ്പോഴാണ് ഇവര്‍ തളര്‍ന്ന് അവശരായത്. ഈ സമയം നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനത്തെുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് സ്പീഡ് ബോട്ടിലത്തെി  രക്ഷപ്പെടുത്തുകയായിരുന്നു.

കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലത്തെിച്ച മൂന്നുപേരെയും പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.
കോസ്റ്റല്‍ എസ്.ഐ പി.വി. മോഹനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നിസാമുദ്ദീന്‍, സുനില്‍, ബോട്ട് ജീവനക്കാരായ സജീവന്‍, രാജേഷ്, സുധര്‍മന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

Tags:    
News Summary - police save the students who swim in sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.