വർക്കല: ട്രെയിനിനടിയിലേക്ക് വീണ നാലുവയസ്സുകാരിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്. ഞായറാഴ്ച രാവിലെ വർക്കല റെയിൽവേ സ്റ്റേഷനിലാണ് അപകടവും ഞൊടിയിടയിൽ രക്ഷാപ്രവർത്തനവും നടന്നത്. തമിഴ്നാട് സ്വദേശികളായ സെൽവകുമാറിന്റെ മകളായ നാലുവയസ്സുകാരി റിയശ്രീയാണ് അപകടത്തിൽപെട്ടത്. മധുരൈ-കൊല്ലം പാസഞ്ചർ ട്രെയിനിൽ വിനോദസഞ്ചാരത്തിനാണിവർ വർക്കലയിലെത്തിയത്.
ട്രെയിനിൽനിന്നും ഇറങ്ങവെ കാൽ വഴുതി കുഞ്ഞ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഞൊടിയിടയിൽ ട്രാക്കിൽനിന്നും കുഞ്ഞിനെ പൊക്കിയെടുത്തത്.
കുഞ്ഞിനെ ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചു. വീഴ്ചയിലുണ്ടായ നിസ്സാര പരിക്കുകളേ കുഞ്ഞിനുണ്ടായിട്ടുള്ളൂ. മിന്നലുപോലെ പൊലീസുകാർ രക്ഷകരായതിനാലാണ് നാലുവയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.