പത്തനംതിട്ട: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിെൻറ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധവും വ്യക്തിവൈരാഗ്യവുമെന്ന് പൊലീസ്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത്. പ്രതികളെ പിടികൂടിയതിനുേശഷം പൊലീസ് പറഞ്ഞത് രാഷ്ട്രീയ കൊലപാതകമെല്ലന്നും വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്നുമാണ്. ഇൗ നിലപാടിൽനിന്ന് മാറിയാണ് റിമാൻഡ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
യുവമോർച്ച പ്രവർത്തകനായിരുന്ന ഒന്നാം പ്രതി ജിഷ്ണു രഘുവിന് സന്ദീപിനോടുള്ള രാഷ്ട്രീയവിരോധവും മറ്റ് മുൻവിരോധവും നിമിത്തം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മറ്റ് പ്രതികളുമായി ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുെന്നന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കുതറി ഓടിയ സന്ദീപിനെ ജിഷ്ണു പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുെന്നന്നും പറയുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ കൊന്നതെന്ന പൊലീസിെൻറ പ്രാഥമിക നിഗമനത്തിനെതിരെ സി.പി.എമ്മിെൻറ മുതിർന്ന നേതാക്കളില്‍നിന്നടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ തയാറാക്കിയ എഫ്.എ.ആറിൽ ബി.ജെപി പ്രവർത്തകരാണ് പ്രതികളെന്നും രാഷ്ട്രീയവൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും പറഞ്ഞിരുന്നു. സമാന നിഗമനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും ആവർത്തിക്കുന്നത്.
വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ രാത്രി പത്തരയോടെയാണ് തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോവിഡ് പരിശോധനക്കുശേഷം പ്രതികളെ റിമാൻഡ് ചെയ്യും. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ പേർക്ക് സംഭവത്തിൽ ബന്ധമുണ്ടോ, പ്രതികൾ ആരുമായെല്ലാം ബന്ധെപ്പട്ടിരുന്നു തുടങ്ങിയ വിവരങ്ങൾ പൊലീസ് ശേഖരിക്കും. പ്രതികളുടെ രാഷ്ട്രീയബന്ധം ഉറപ്പിക്കാനുള്ള തെളിവുകളും പൊലീസ് ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.