കാക്കനാട്: നോൺ ഹലാൽ ബോർഡ് െവച്ചതിന് വനിതസംരംഭകയായ തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഇൻഫോപാർക്ക് പൊലീസ്. മാധ്യമശ്രദ്ധ നേടാൻ തുഷാരതന്നെ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇൻഫോപാർക്കിനടുത്ത് നിലംപതിഞ്ഞിമുകളിൽ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് നേരെ തുഷാരയും ഭർത്താവും സുഹൃത്തും ചേർന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ കേസിെൻറ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
നിലംപതിഞ്ഞിമുകൾ ഭാഗത്തെ ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുൽ എന്ന യുവാവിെൻറ പാനിപൂരി സ്റ്റാൾ തുഷാരയും ഭർത്താവ് അജിത്തും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോർജിനെയും ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചു. തുടർന്ന് നകുലും സുഹൃത്തും ചേർന്ന് ആക്രമിെച്ചന്നും അസഭ്യം പറെഞ്ഞന്നും സ്ത്രീത്വത്തെ അപമാനിെച്ചന്നും ചൂണ്ടിക്കാട്ടി കേസ് നൽകി.
ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയും ഭർത്താവ് അജിത്തും കൂട്ടാളികളും ചേർന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുെണ്ടന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ, ഫുഡ് കോർട്ടിെൻറ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ബിനോജ് ജോർജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
തുഷാരയുടെ ഭർത്താവ് അജിത് ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉെണ്ടന്നും പൊലീസ് പറഞ്ഞു.
അതേസമയം, നോൺ ഹലാൽ ബോർഡ് വെച്ച ഹോട്ടലുടമക്കെതിരെ കേരളത്തിൽ ആക്രമണം എന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ വൻ പ്രചരണമാണ് നടക്കുന്നത്. ജിഹാദികളെ സംരക്ഷിക്കുന്ന ഭരണകൂടവും പൊലീസും തന്നെ പോയെുള്ള ഹിന്ദുക്കളെ തകർക്കുകയാണ്, ഒാരോ ഹിന്ദുവും ഇത് തിരിച്ചറിയണം തുടങ്ങിയ വിദ്വേഷ പ്രസ്താവനകളുമായി തുഷാര നന്ദുവിന്‍റെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.