കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും മകനുമെതിരെ ഗുരുതര ആരോപണമുന്നയിച്ച മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസിന് പൊലീസ് സുരക്ഷ. ഇദ്ദേഹത്തിന്റെ ആലക്കോട്ടെ വീടിനും തലശ്ശേരിയിലെയും തളിപ്പറമ്പിലെയും വ്യാപാര സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാൻ കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി.
സി.പി.എമ്മിൽനിന്ന് പുറത്തായ മനു തോമസ് മറ്റൊരു ജില്ല കമ്മിറ്റിയംഗമായ എം. ഷാജറിനെതിരെയാണ് ആദ്യം രംഗത്തുവന്നത്. സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും തനിക്കെതിരെ ഗുഢാലോചന നടത്തുന്നുണ്ടെന്നുമാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തും പുറത്തുവന്നു.
മനുവിനെതിരെ പി. ജയരാജൻ രംഗത്തുവന്നതോടെ വിവാദം സമൂഹമാധ്യമങ്ങളിൽ പോർവിളിയായി മാറി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി മനു തോമസിനെതിരെ ഭീഷണിമുഴക്കി. ഇതെല്ലാം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനു തോമസിന് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.