കോട്ടയം ഗുണ്ടാ ആക്രമണം: പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കോട്ടയം: കോട്ടയം ഗുണ്ടാ ആക്രമണത്തിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പെൺവാണിഭ സംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

വീടുകയറി ആക്രമണം നടത്തിയ പെൺവാണിഭ സംഘത്തിൽ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളായ പൊൻകുന്നം സ്വദേശി അജ്മലുമായാണ് പൊലീസ് തെളിവെടുത്തത്.

ആക്രമണത്തിനിരയായവർ മൊഴി നൽകാൻ തയാറാവത്തതിനെ തുടർന്ന് ഇവരുടെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയും, ഇതിൽനിന്നാണ് പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണിന് മുമ്പ് ഗാന്ധിനഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം രണ്ടായി പിരിയുകയും പിന്നീട് സാമ്പത്തിക തർക്കം ഉടലെടുക്കുകയായിരുന്നു. ഈ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെൺവാണിഭവുമായി ബന്ധപ്പെട്ട കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.