നരബലിക്കേസില്‍ വീണ്ടും ഡമ്മി പരിശോധന നടത്താന്‍ പൊലീസ്

കൊച്ചി: ഇലന്തൂരിൽ വീണ്ടും ഡമ്മി പരിശോധന നടത്താൻ പൊലീസ്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെയാണ് ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചത്. പ്രതികളെ കൊണ്ട് ഇത് വീണ്ടും നടത്താനൊരുങ്ങുകയാണ് പൊലീസ്. 

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ലിസി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരിക്കും ഇന്നും പരിശോധനകൾ നടത്തുക. പൊലീസ് സാന്നിധ്യത്തിൽ തെളിവെടുപ്പിനിടെ പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം.

മൃതദേഹങ്ങളിലെ പരിക്കുകൾ സംബന്ധിച്ച് ഡോക്ടർമാർക്ക് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ഡമ്മി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. ഉച്ചയോടെ പ്രതികളെ ഇലന്തൂരിൽ എത്തിച്ച് തെളിവെടുക്കും.

Tags:    
News Summary - Police to conduct dummy test again in elanthur human sacrifice case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.