കൊച്ചി: ഫോർട്ട് കൊച്ചി കാർണിവലിൽ രണ്ട് പപ്പാഞ്ഞികളെ അനുവദിക്കില്ലെന്ന് പൊലീസ്. വെളി ഗ്രൗണ്ടിൽ നിർമിക്കുന്ന പപ്പാഞ്ഞിയെ പൊളിച്ചു കളയാനും പൊലീസ് നിർദേശിച്ചു. അതേസമയം പപ്പാഞ്ഞി പൊളിച്ചുമാറ്റാൻ നിർദേശിച്ചതിൽ നാട്ടുകാരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.
ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ ഒരുക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമീപത്ത് തന്നെ ഫോർട്ട് കൊച്ചി കടപ്പുറത്തും പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. എന്നാൽ, ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും രണ്ടിനും മതിയായ സുരക്ഷ നൽകാനാകില്ലെന്നും പൊലീസിന്റെ നോട്ടീസിൽ പറയുന്നു.
അതേസമയം, വെളി മൈതാനത്തെ പപ്പാഞ്ഞി രൂപം ഇന്ന് അനാച്ഛാദനം ചെയ്യില്ലെന്ന് സംഘാടകർ അറിയിച്ചു. വിഷയത്തിൽ മന്ത്രി പി രാജീവും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ പൊലീസുമായി ചർച്ച നടത്തുമെന്നും പ്രതികരിച്ചു. കൂടുതൽ തർക്കത്തിനോ വിവാദത്തിനോ ഇല്ലെന്നും ഗാല ഡി കൊച്ചി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. വെളി ഗ്രൗണ്ടില്‍ നിര്‍മ്മിച്ച പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നിഷേധിച്ചത്ത് കഴിഞ്ഞ വര്‍ഷം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.